India

ബിജെപിയിലേക്ക് തിരികെ പോകണം; അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാൻ ആ​ഗ്രഹമുണ്ട്; തൃണമൂൽ കോൺ​ഗ്രസ് നേതാവ് മുകുൾ റോയ്

ദില്ലി: ബിജെപിയിലേക്ക് തിരികെ പോകണം എന്നാ​ഗ്രഹം തുറന്ന് പറഞ്ഞ് തൃണമൂൽ കോൺ​ഗ്രസ് നേതാവ് മുകുൾ റോയ്. കഴിഞ്ഞ ദിവസം മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ അ​ദ്ദേഹത്തെ ദില്ലി വിമാനത്താവളത്തിൽ കണ്ടെത്തി. തുടർന്നാണ് ബിജെപിയിലേക്ക് തിരികെ പോകണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ബിജെപിയിലേക്ക് തിരിച്ചെത്തുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനൊരു ബി.ജെ.പി നിയമസഭാംഗമാണ്. എനിക്ക് ബി.ജെ.പി.ക്കൊപ്പം നിൽക്കണം. പാർട്ടി ഇവിടെ (ദില്ലി) തങ്ങാനുള്ള സൗകര്യമൊരുക്കി. അമിത് ഷായെയും ജെ.പി. നദ്ദയുമായി സംസാരിക്കാൻ ആ​ഗ്രഹമുണ്ട്- മുകുൾ റോയ് ബം​ഗാളി ടിവി ചാനലിനോ‌ട് പറഞ്ഞു.

ടിഎംസിയുടെ സ്ഥാപക നേതാവായ മുകുൾ റോ‌യ് 2017ൽ ബിജെപിയിൽ ചേർന്നു. 2021ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ചു. എന്നാൽ, എംഎൽഎ സ്ഥാനം രാജിവെക്കാതെ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ തിരിച്ചെത്തി. കുറച്ചുകാലമായി സുഖമില്ലായിരുന്നു, അതിനാൽ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഇപ്പോൾ സുഖമായിരിക്കുന്നു, വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും റോയ് പറഞ്ഞു. ഇപ്പോൾ തൃണമൂൽ കോൺ​ഗ്രസുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top