India

ചുറ്റുമുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കരുത്, ഉറക്കം ശ്രദ്ധിക്കണം; കുട്ടികൾക്ക് മോദിയുടെ ഉപദേശം

ഡൽഹി: കൃത്യനിഷ്ഠയോടെ കാര്യങ്ങൾ ചെയ്താൽ വിജയം കൈപ്പിടിയിൽ ഒതുക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരീക്ഷ പേ ചർച്ചയിൽ കുട്ടികളോട് സംസാരിക്കുമ്പോഴായിരുന്നു മോദിയുടെ ഈ ഉപദേശം. കുട്ടികളെ അവരുടെ ഇഷ്ടത്തിന് പഠിക്കാൻ അനുവദിക്കണമെന്നും, പരീക്ഷ മാത്രമല്ല ജീവിതമെന്ന് അധ്യാപകരും മാതാപിതാക്കളും മനസ്സിലാക്കണമെന്നും മോദി പറഞ്ഞു.

പരീക്ഷാ പേ ചർച്ചയുടെ എട്ടാം പതിപ്പാണ് ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ചത്. ദീപിക പദുകോൺ, വിക്രാന്ത് മാസി, മേരി കോം, അവാനി ലേഖര, സദ്ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. സമ്മർദ്ദമില്ലാതെ പരീക്ഷകളെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

‘ചുറ്റുമുള്ളവർ എന്ത് പറയുന്നുവെന്ന് ചിന്തിക്കരുത്. പകരം നിങ്ങൾ സ്വന്തം കഴിവിൽ വിശ്വാസം അർപ്പിച്ചു മുന്നോട്ട് പോകണം. വിദ്യാർത്ഥികളായ നിങ്ങൾ കവിതകളും കഥകളും എഴുതാനുള്ള കഴിവ് ഉപയോഗിക്കണം. അത് നിങ്ങളുടെ ബുദ്ധി വർധിപ്പിക്കും. ഉറക്കം ശ്രദ്ധിക്കണം. നമ്മുടെ ആരോഗ്യം നമ്മൾ കഴിക്കുന്ന ഭക്ഷണം അനുസരിച്ചിരിക്കും ‘, മോദി കുട്ടികളോട് പറഞ്ഞു. എല്ലാവർക്കും 24 മണിക്കൂർ ആണ് ജീവിതത്തിൽ ഉള്ളത്. അത് കൃത്യമായി ഉപയോഗിക്കണം. താൻ കൃത്യനിഷ്​ഠയോടെ കാര്യങ്ങൾ ചെയ്യുന്ന ആളാണെന്നും മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top