Kerala

പനീര്‍ സമൂസ രുചിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

 

ഇടുക്കി :പനീര്‍ സമൂസ രുചിച്ചറിഞ്ഞ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പാണ്ടിപ്പാറയില്‍ സംഘടിപ്പിച്ച ഇടുക്കി ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മന്ത്രി പനീര്‍ സമൂസയുടെ ടേസ്റ്റ് രുചിച്ചറിഞ്ഞത്.

കോലാഹലമേട് കോളേജ് ഓഫ് ഡയറി സയന്‍സ് & ടെക്നോളജിയിലെ മൂന്നാം വര്‍ഷ ഡയറി ടെക്നോളജി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പാലുല്പന്ന നിര്‍മ്മാണ പ്രദര്‍ശനവും വിപണനവും കണ്ടും ഉല്പ്പന്നങ്ങള്‍ രുചിച്ചും അറിഞ്ഞ മന്ത്രി, വിദ്യാര്‍ത്ഥികള്‍ പാകം ചെയ്ത ഗുലാബ് ജാമുന്റെ മധുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പിനും പകര്‍ന്നു നല്കി.

തുടര്‍ന്ന് സംഗമത്തോടനുബന്ധിച്ച് സജ്ജീകരിച്ച വിവിധ സ്റ്റാളുകളും മന്ത്രി സന്ദര്‍ശിച്ചു. കറവ യന്ത്രം, കന്നുകാലികള്‍ക്കുള്ള പ്രൊവൈറ്റമിന്‍, കാലിത്തീറ്റ, വെറ്ററിനറി മരുന്നുകള്‍, കാട, ആട്, മുട്ടക്കോഴി തുടങ്ങിയവയ്ക്കുള്ള തീറ്റകള്‍, വിവിധ തരം തീറ്റപ്പുല്ലുകള്‍, മില്‍മയുടെ പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം വിവിധ സ്റ്റാളുകളിലായി ക്രമീകരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top