Kerala

മാനവീയം വീഥിയിൽ വീണ്ടും സംഘർഷം; നാലു പേർ പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: മനവീയം വീഥിയിൽ വീണ്ടും സംഘർഷം. ക്രിസ്തുമസ് ആഘോഷങ്ങൾക്കിടെ അർദ്ധരാത്രി 12.30നായിരുന്നു സംഘർഷം. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു.

രണ്ടാഴ്ച മുമ്പും തിരുവനന്തപുരം മാനവീയം വീഥിയിൽ സംഘർഷം ഉണ്ടായിരുന്നു. അന്ന് നാല് പേരെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. സിഗററ്റിൻ്റെ പുക മുഖത്തേയ്ക്ക് ഊതി വിട്ടതുമായി ബന്ധപ്പെട്ട് നടന്ന തർക്കം കൂട്ടയടിയിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസിന് പരാതിയൊന്നും ലഭിച്ചിരുന്നില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top