India

മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; രണ്ട് ബോഗികളിൽ തീപടർന്നു

രത്‌ലം: മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു. രത്ലാം – ഡോ അംബേദ്കര്‍ നഗര്‍ ഡെമു ട്രെയിനിലാണ് തീപിടിച്ചത്. രാവിലെ ഏഴ് മണിയോടെ ജനറേറ്റര്‍ കാറിലാണ് തീപിടിത്തമുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു. രത്‌ലമില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ പ്രീതം നഗര്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് രണ്ട് ബോഗികള്‍ക്ക് തീ പിടിച്ചത്. വെസ്റ്റേണ്‍ റെയില്‍വേ രത്‌ലം ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ഖേംരാജ് മീണയാണ് തീപിടുത്തത്തെ കുറിച്ച് അറിയിച്ചത്.

തീ നിയന്ത്രണവിധേയമായി കഴിഞ്ഞെന്നും ഒരു പരിധിവരെ അണക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിനാല്‍ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തെത്താന്‍ തുടങ്ങിയിട്ടുണ്ട്. തീപിടിത്തം മറ്റ് ട്രെയിനുകളെയോ റൂട്ടുകളെയോ ബാധിക്കില്ലെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top