നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. മാങ്കുത്ത് എല്‍പി സ്‌കൂളിലെ 22ാം ബൂത്തിലാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. പിതാവിനൊപ്പമാണ് സ്വരാജ് എത്തിയത്.

വിജയപ്രതീക്ഷയുണ്ടെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം സ്വരാജ് പ്രതികരിച്ചു. എല്ലാവരും വോട്ട് ചെയ്യുമ്പോഴാണ് ജനാധിപത്യം അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. പോളിംഗ് ശതമാനം ഉയരട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.

ആര്‍ക്ക് വോട്ട് ചെയ്യുന്നുവെന്നത് പിന്നീടുള്ള കാര്യമാണെന്നും സ്വരാജ് പറഞ്ഞു.

