കോഴിക്കോട്: ആർഎസ്എസുമായി സിപിഐഎം സഹകരിച്ചിട്ടുണ്ടെന്നത് ചരിത്രമാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അത് അടിവരയിട്ട് പറയുമ്പോൾ അത്ഭുതം കൂറേണ്ട കാര്യമില്ലെന്നും മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹ്‍ലിയ. ഇത് ഇപ്പോൾ ഗോവിന്ദൻ എടുത്തിടുന്നതിന് രണ്ട് ഉദ്ദേശ്യങ്ങളുണ്ടെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഒന്നാമത്തേത് എം സ്വരാജിനുള്ള പണിയാണ്. ഉള്ള വോട്ടും കളഞ്ഞ് തോൽവിയുടെ ആഴംകൂട്ടും. രണ്ടാമത്തേത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടുള്ളതാണ്. യുഡിഎഫ് അധികാരത്തിൽ വരുന്നത് തടയാൻ സിപിഐഎം ചിന്തിക്കുന്ന ഏക മാർഗം ബിജെപി ബാന്ധവമാണെന്നും ഫാത്തിമ തഹ്‍ലിയ ആരോപിച്ചു. പൂരം കലക്കി തൃശൂർ ലോക്സഭ സീറ്റ് ബിജെപിക്ക് കൊണ്ടുകൊടുത്തപോലെ ചില ഒത്തുതീർപ്പുകളാണ്.

ബിജെപിക്ക് ജയപ്രതീക്ഷയുള്ള സ്ഥലങ്ങളിൽ വോട്ട് മറിക്കുക. മറ്റു സ്ഥലങ്ങളിൽ അവരുടെ വോട്ട് വാങ്ങുക. എം വി ഗോവിന്ദന്റേയും സിപിഐഎമ്മിന്റെയും ഉദ്ദേശ്യം ഇതാണെന്ന് മനസ്സിലാവാത്തവർ തലച്ചോർ എകെജി സെന്ററിൽ പണയംവെച്ച പാർട്ടി അടിമകൾ മാത്രമാണെന്നും അവർ ആരോപിച്ചു.

