Kerala

ആറ്റിങ്ങല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം പരാജയഭീതി മൂലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ്

തിരുവനന്തപുരം: ആറ്റിങ്ങല്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന്റെ ഇരട്ട വോട്ട് ആരോപണം പരാജയഭീതി മൂലമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയ് ആരോപിച്ചു. ഇരട്ട വോട്ട് ആരോപണം മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഇരട്ട വോട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജില്ല കലക്ടര്‍ക്ക് അടൂര്‍ പ്രകാശ് നല്‍കിയത് 1,72,015 പേരുടെ പട്ടികയായിരുന്നു. എന്നാല്‍, സൂക്ഷ്മ പരിശോധനക്കുശേഷം പരാതി വാസ്തവ വിരുദ്ധമാണെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചിരുന്നു. പട്ടികയില്‍ ഇരട്ടിപ്പ് കണ്ടെത്തിയത് 439 കേസുകള്‍ മാത്രമാണെന്നും കലക്ടര്‍ അറിയിച്ചു.

പരിശോധനയിലൂടെ കണ്ടെത്തിയത് 0.26 ശതമാനം ഇരട്ട വോട്ട് മാത്രമാണ്. പരിശോധനയില്‍ കണ്ടെത്തിയ 439 ഇരട്ട വോട്ടുകള്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും കലക്ടര്‍ അറിയിച്ചിരന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജോയിയുടെ ആരോപണം.

പരാജയപ്പെട്ടത് ഇരട്ട വോട്ട് കാരണമാണ് എന്ന് പറയാനാണ് ശ്രമമെന്നും ജോയ് പറഞ്ഞു. ചില ബിസിനസുകാര്‍ പറഞ്ഞുകൊടുത്ത ബുദ്ധിയാണിത്. ഇല്ലാത്ത കാര്യം പെരുപ്പിച്ചു കാണിക്കുന്നു. കലക്ടര്‍ തന്നെ ഇരട്ട വോട്ട് പരാതി തള്ളിക്കളഞ്ഞു. ഇനിയും ആരോപണം ഉണ്ടെങ്കില്‍ കോടതിയില്‍ പോകട്ടെ. കണ്ടെത്തിയ 439 ഇരട്ട വോട്ട് അവിചാരിതമായി വന്നതാകാം. അടൂര്‍ പ്രകാശിന്റെ വാദം അസത്യമെന്നും ആറ്റിങ്ങലില്‍ വിജയം ഉറപ്പെന്നും വി ജോയ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top