Health

കോട്ടയം ജില്ലയില്‍ 83 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 

കോട്ടയം ജില്ലയില്‍ 83 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. 209 പേര്‍ രോഗമുക്തരായി. 1486 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 34 പുരുഷന്‍മാരും 31 സ്ത്രീകളും 18 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 22 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 1191 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446029 പേര്‍കോവിഡ് ബാധിതരായി. 443545 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-16
കറുകച്ചാല്‍-5
കങ്ങഴ-4
അതിരമ്പുഴ, ഏറ്റുമാനൂര്‍, മുണ്ടക്കയം, പാലാ, പാമ്പാടി, തൃക്കൊടിത്താനം, വാഴപ്പള്ളി-3
ഞീഴൂര്‍, മുത്തോലി, കടനാട്, വാഴൂര്‍, വെള്ളൂര്‍, വിജയപുരം-2
പുതുപ്പള്ളി, കിടങ്ങൂര്‍, ഉദയനാപുരം, ചിറക്കടവ്, പനച്ചിക്കാട്, മാടപ്പള്ളി, തലയോലപ്പറമ്പ്, എലിക്കുളം, ചങ്ങനാശേരി,
അകലക്കുന്നം, കടുത്തുരുത്തി, മേലുകാവ്, പാറത്തോട്, എരുമേലി, രാമപുരം, ആര്‍പ്പൂക്കര, അയ്മനം, നെടുംകുന്നം, കരൂര്‍, അയര്‍ക്കുന്നം, വെളിയന്നൂര്‍, കടപ്ലാമറ്റം, പള്ളിക്കത്തോട്, മറവന്തുരുത്ത്, മീനച്ചില്‍-1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top