Health

കോട്ടയം ജില്ലയില്‍ 190 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ 190 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 100 പേര്‍ രോഗമുക്തരായി. 2879 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 69 പുരുഷന്‍മാരും 92 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 33 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 1618 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445237 പേര്‍
കോവിഡ് ബാധിതരായി. 442344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6271 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-16
പാലാ-9
ചങ്ങനാശേരി, വിജയപുരം-8
കാഞ്ഞിരപ്പള്ളി-6
പാമ്പാടി, ഏറ്റുമാനൂര്‍, തിടനാട്, പനച്ചിക്കാട്, മാഞ്ഞൂര്‍, മുളക്കുളം, മണിമല-5
മൂത്തോലി, വാഴൂര്‍, വൈക്കം, കിടങ്ങൂര്‍, കറുകച്ചാല്‍, ആര്‍പ്പൂക്കര, മീനച്ചില്‍- 4
ഭരണങ്ങാനം, പുതുപ്പള്ളി, കടനാട്, കൊഴുവനാല്‍,മേലുകാവ്, കുറവിലങ്ങാട്, പായിപ്പാട്, കുറിച്ചി, പാറത്തോട്, എലിക്കുളം, വാകത്താനം, ഈരാറ്റുപേട്ട, എരുമേലി- 3
വാഴപ്പള്ളി, കങ്ങഴ, അകലക്കുന്നം, ചിറക്കടവ്, അതിരമ്പുഴ, വെള്ളാവൂര്‍, അയ്മനം, നീണ്ടൂര്‍, ഉഴവൂര്‍, ഞീഴൂര്‍-2
നെടുംകുന്നം, തിരുവാര്‍പ്പ്, വെള്ളൂര്‍, കടപ്ലാമറ്റം, മുണ്ടക്കയം, കടുത്തുരുത്തി, കൂട്ടിക്കല്‍, മൂന്നിലവ്, മാടപ്പള്ളി, പൂഞ്ഞാര്‍, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, രാമപുരം, മറവന്തുരുത്ത്, തലനാട്, മീനടം, തലയാഴം, കരൂര്‍, തലയോലപ്പറമ്പ്, കല്ലറ-1
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top