കോഴിക്കോട് :വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടതിനെതിരായ പ്രതിഷേധം മുസ്ലീംലീഗും സര്‍ക്കാരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരായി മാറി. കോഴിക്കോട് നടന്ന സമ്മേളനം വെറും സമരപ്രഖ്യാപനം മാത്രമാണെന്ന് ലീഗ് പറയുമ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല എന്ന സൂചന അതില്‍ മറയാതെ തന്നെ ഒളിച്ചിരിക്കുന്നു. ഇതിലൂടെ വഖഫില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ലീഗ് പറയാതെ പറഞ്ഞു വെയ്ക്കുന്നു. ലീഗിനെതിരെ വടിയെടുക്കാന്‍ കിട്ടിയ അവസരമായി മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായിട്ടുള്ള ആക്ഷേം സര്‍ക്കാര്‍ കാണുന്നത് അതിനാല്‍ പെട്ടെന്നൊരു വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാരും തയാറായേക്കില്ലെന്നു തന്നെ നിരീക്ഷിക്കേണ്ടതായി വരും.

കോഴിക്കോട്ടെ വഖഫ് സംരക്ഷണ റാലിയിലായിരുന്നു മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാന്‍ കല്ലായി വിവാദ പരാമര്‍ശം നടത്തിയത്. സി.പിഎം കണ്ണൂര്‍ ജില്ലാ ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ലീഗിനെ കടന്നാക്രമിച്ചു. തൊട്ടുപിന്നാലെ കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. മന്ത്രി റിയാസിനെയും ഭാര്യ വീണയെയും അപമാനിച്ചു നടത്തിയ പ്രസംഗം അപരിഷ്‌കൃതവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണെന്ന് ഡി.വൈ.എഫ് ആരോപിച്ചു.
പരാമര്‍ശം വിവാദമായതിനു പിന്നാലെ ആദ്യം ഖേദം പ്രകടിപ്പിച്ചത് വിവാദ പരാമര്‍ശം നടത്തിയ ലീഗ് നേതാവ് അബ്ദുറഹ്‌മാന്‍ കല്ലായിയായിരുന്നു. പിന്നാലെ മുസ്ലീം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഖേദം പ്രകടിപ്പിച്ചു. ആരോപണം ഉന്നയിച്ചവരെ വിളിച്ച് അത് തിരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
. കോഴിക്കോട് നടന്ന സമ്മേളനം വെറും സമരപ്രഖ്യാപനം മാത്രമാണെന്ന് ലീഗ് പറയുമ്പോള്‍ പ്രശ്‌നങ്ങള്‍ അവസാനിക്കില്ല എന്ന സൂചന അതില്‍ മറയാതെ തന്നെ ഒളിച്ചിരിക്കുന്നു. ഇതിലൂടെ വഖഫില്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്ന് ലീഗ് പറയാതെ പറഞ്ഞു വെയ്ക്കുന്നു. ലീഗിനെതിരെ വടിയെടുക്കാന്‍ കിട്ടിയ അവസരമായി മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായിട്ടുള്ള ആക്ഷേം സര്‍ക്കാര്‍ കാണുന്നത് അതിനാല്‍ പെട്ടെന്നൊരു വിട്ടുവീഴ്ചയ്ക്ക് സര്‍ക്കാരും തയാറായേക്കില്ലെന്നു തന്നെ നിരീക്ഷിക്കേണ്ടതായി വരും.