ആലപ്പുഴ :കേരളത്തെ ഭീകരതയ്ക്ക് മുന്നില്‍ അടിയറവ് വെയ്ക്കില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. മതമൗലികവാദത്തിനും തീവ്രവാദത്തിനുമെതിരായ ഹൈന്ദവ ഐക്യം മുന്‍പത്തേതിലും ശക്തമാണെന്നും തില്ലങ്കേരി പറഞ്ഞു. ആലപ്പുഴ ജില്ലാസമിതി സംഘടിപ്പിച്ച ജനജാഗ്രതാ സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മുസ്ലീം പൊതു സമൂഹം ചവറ്റുകുട്ടയില്‍ തള്ളിയവരാണ് പോപ്പുലര്‍ ഫ്രണ്ടുകാരെന്നും അദ്ദേഹം പറഞ്ഞു. ദേശികാക്രമണങ്ങളാല്‍ ഒളിമങ്ങി നിന്നിരുന്ന ഭാരതീയ സാംസ്കാരിക ബിംബങ്ങള്‍ പുനരാനയിക്കപ്പെടുന്ന കാലഘട്ടമാണിത്. ഭാരതം അതിന്റെ പൂര്‍വ്വകാല പ്രതാപത്തിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് കെ.പി.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍, ഹെലികോപ്ടര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് സൈന്യത്തില്‍ നിന്നും സി.എം.ഒ ആയി വിരമിച്ച കേശവര്‍ നമ്പൂതിരി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സംഘടനാ സെക്രട്ടറി സി.ബാബു, സഹ സംഘടനാ സെക്രട്ടറി വി.സുശികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.പ്രഗത്ഭന്‍, പുതുക്കരി സുരേന്ദ്രനാഥ്, ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍.ജിനു, സംഘടനാ സെക്രട്ടറി ഏവൂര്‍ ശശികുമാര്‍ , സെക്രട്ടറി ശ്രീജിഷ് മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

