Kerala

കെ.എം.മാണി നടപ്പിലാക്കിയ റബ്ബർ വിലസ്ഥിരതാപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണം:ഫിലിപ്പ് കുഴികുളം

കോട്ടയം :കാഞ്ഞിരമറ്റം: കെ.എം.മാണി സാർ നടപ്പിലാക്കിയ റബ്ബർ വിലസ്ഥിരതാപദ്ധതി കാര്യക്ഷമമായി നടപ്പിലാക്കണമെന്നും ഒരു കിലോ റബ്ബറിന് ഇരുനൂറ്റിയൻപത് രൂപയെന്ന പ്രകടനപത്രികയുടെ വാഗ്ദാനം സമയബന്ധിതമായി നടപ്പിലാക്കണമെന്നും കേന്ദ്ര സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്ന റബ്ബർ ആക്ടിനെതിരെ ശക്തമായ കർഷക മുന്നേറ്റം അനിവാര്യമാണന്നും കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം കെ.ജെ. ഫിലിപ്പ് കുഴികുളം പറഞ്ഞു. കേരളാ കോൺഗ്രസ് (എം) കർഷക യൂണിയൻ കാഞ്ഞിരമറ്റത്ത് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാർടി സംസ്ഥാന സെക്രട്ടറിയേറ്റംഗം മാത്തുക്കുട്ടി ഞായർകുളം അദ്ധ്യക്ഷതവഹിച്ചു. പാർടി സ്റ്റിയറിങ്ങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, പാർടി സംസ്ഥാന സെക്രട്ടറിയേറ്റംഗവും കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ഡാന്റീസ് കൂനാനിക്കൽ , പാർടി നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നി വടക്കേടം, പഞ്ചായത്ത് പ്രസിഡന്റ് ജാൻസി ബാബു, കർഷക യൂണിയൻ (എം) നിയോജക മണ്ഡലം പ്രസിഡന്റ് ജയ് മോൻ പുത്തൻ പുരയ്ക്കൽ, പാർടി സംസ്ഥാന കമ്മറ്റിയംഗം അഡ്വ. സണ്ണി മാന്തറ, ജേക്കബ് തോമസ്, അനൂപ് ജേക്കബ്, കെ.കെ. രഘു , ജോർജ് മൈലാടി ,മേരി തോമസ്, ജോർജുകുട്ടി കുന്നപ്പള്ളിൽ, രാമചന്ദ്രൻ മുണ്ടൻ കുന്ന്, ബെന്നി തോലാനിക്കൽ , ടോമി മുടന്തിയാനി, റോയി ഇടിയാകുന്നേൽ, ജോസ് മാത്യു, ജിജി പാറേക്കുളം, ജോസ് കോലം കുഴ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top