Education

ഒരു കുട്ടിക്ക് 4 രൂപ കൂട്ടണം; ഉച്ചഭക്ഷണ വിഹിതം കൂട്ടണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് 

തിരുവനന്തപുരം; സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഓരോ കുട്ടിക്കുമുള്ള വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
ഇതുസംബന്ധിച്ച് ധനവകുപ്പിനോടു ശുപാർശ ചെയ്തു. ഓരോ കുട്ടികൾക്കുമുള്ള വിഹിതം 4 രൂപ വീതം കൂട്ടണം എന്നാണ് ആവശ്യം.

150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും അതിൽ കൂടുതലുള്ളയിടങ്ങളിൽ 6 രൂപയുമാണ്  നിലവിൽ നൽകുന്നത്. ഇതിൽ നിന്നാണ് 4 രൂപ കൂട്ടാൻ ശുപാർശ ചെയ്തത്.

പ്രൈമറി, അപ്പർ പ്രൈമറി എന്നിങ്ങനെയായി തിരിച്ച് ചെലവുകണക്കാക്കി തുക അനുവദിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top