Kerala

വളരും തോറും പിളരുന്ന പാർട്ടിയായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം; വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജി വെച്ചു; ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപനം

ഇടുക്കി: കേരള കോൺഗ്രസില്‍ രാജി തുടരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം വൈസ് ചെയർമാന്‍ മാത്യു സ്റ്റീഫൻ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്ക് കാരണമെന്നും രാജിക്കത്ത് പാർട്ടി ചെയർമാൻ പി ജെ ജോസഫിന് നൽകിയെന്നും മാത്യു സ്റ്റീഫൻ പ്രതികരിച്ചു. മുൻ ഉടുമ്പുഞ്ചോല എംഎൽഎ കൂടിയായിരുന്നു മാത്യു സ്റ്റീഫൻ.

ജോണി നെല്ലൂര്‍ രൂപിരീകരിക്കുന്ന പാര്‍ട്ടിയിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ശനിയാഴ്ച എറണാകുളത്ത് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും മാത്യു സ്റ്റീഫൻ അറിയിച്ചു. ബിജെപിയുമായി സംസാരിച്ചിരുന്നുവെന്ന് മാത്യു സ്റ്റീഫൻ പറഞ്ഞു. ബിജെപി മധ്യമേഖല പ്രസിഡന്‍റ് ഹരിയുമായാണ് സംസാരിച്ചത്. റബ്ബർ കർഷകരമായി ബന്ധപ്പെട്ട കാര്യമാണ് സംസാരിച്ചതെന്നാണ് മാത്യു സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top