India

കേരളാ ബ്ലാസ്റ്റേഴ്‌സിന് വൻ തിരിച്ചടി അഡ്രിയാൻ ലൂണക്ക് ഗുരുതര പരിക്ക്; സീസൺ നഷ്ടമായേക്കും

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മധ്യനിരയിലെ മിന്നും താരവുമായ അഡ്രിയാൻ ലൂണക്ക് ഗുരുതര പരിക്ക്. കൊച്ചിയിൽ പരിശീലനത്തിനിടയിലാണ് പരിക്ക് സംഭവിച്ചത് എന്നാണ് പുറത്ത് വരുന്ന വാർത്തകൾ.

ഐ എസ് എൽ പത്താം സീസണിൽ നിലവിൽ രണ്ടാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സിന് അഡ്രിയാൻ ലൂണയുടെ പരിക്ക് വാൻ തിരിച്ചടിയായിരിക്കുകയാണ്. ലൂണക്ക് പകരം പുതിയ താരത്തെ കൊണ്ടുവരാമെങ്കിലും ഈ ചെറിയ കാലയളവിൽ ടീമിനോടൊപ്പം എത്രത്തോളം ഇഴുകിച്ചേരുമെന്നത് ഒരു ചോദ്യ ചിഹ്നം തന്നെയാണ്. അഡ്രിയാൻ ലൂണക്ക് ഈ സീസൺ നഷ്ടമായേക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ പവർ ഹൗസ് തന്നെയാണ് ലൂണ, ആയതിനാൽ തന്നെ ലൂണക്ക് പകരമായി ഒരു താരത്തെ സങ്കൽപ്പിക്കുക എന്നത് തന്നെ ബുദ്ധിമുട്ടാണ്.

പഞ്ചാബ് എഫ് സി ക്കെതിരെ നാളെയുള്ള മത്സരം നിലനിൽക്കുന്നതിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ നിരാശപ്പെടുത്തുന്ന ഈ വാർത്ത പുറത്തു വന്നത്. ഐ എസ് എൽ മലയാളം കമന്റേറ്റർ ഷൈജു ദാമോധരനാണ് ലൂണയുടെ പരിക്കിനെ പാട്ടി തന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top