Kerala

കാശെറിഞ്ഞ് കേരളാ ബ്ലാസ്റ്റേഴ്‌സ്; ബെംഗളൂരു താരത്തെ സ്വന്തമാക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: ഐ എസ് എൽ പത്താം സീസണിന് മുന്നോടിയായി ടീമിലേക്ക് പുതിയ താരങ്ങളെ എത്തിക്കാനുള്ള നീക്കത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. ഇക്കുറി ട്രാൻസ്‌ഫർ മാർക്കെറ്റിൽ കാശെറിഞ്ഞുള്ള കളിയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്.

മറ്റ് ക്ലബ്ബുകൾ ഇന്ത്യൻ താരങ്ങൾക്ക് പിറകെ പോകുന്ന സമയത് ഒരു മുഴം മുന്നേ എന്ന പോലെ ബ്ലാസ്റ്റേഴ്‌സ് ഓസ്‌ട്രേലിയൻ മുന്നേറ്റ നിര താരമായ ജോഷുവ സോറിട്ടോയെ ക്ലബ്ബിലേക്കെത്തിച്ചിരുന്നു. ഇപ്പോൾ ഇതാ വൻ തുക ട്രാൻസ്ഫർ ഫീയായി കൊടുത്ത് ബംഗ്ലുരുവിൽ നിന്നും പ്രതിരോധ നിരയിലും മുന്നേറ്റ നിരയിലും വേഗമാർന്ന 29 കാരൻ പ്രബീർ ദാസിനെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ്. താരവുമായി കരാറിലെത്തിച്ചേർന്നിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് വരാനുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ ഈ നീക്കത്തെ കുറിച്ച് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുലാവോ ട്വീറ്റ് ചെയ്തിരുന്നു.

നിലവിൽ ബെംഗളൂരു എഫ് സി ക്ക് വേണ്ടിയാണ് താരം മത്സരിക്കുന്നത്. താരത്തിന്  2025 വരെയാണ് ബംഗ്ലുരുവുമായി കരാറുള്ളത് അതിനാൽ തന്നെ ട്രാൻസ്ഫർ ഫീ നൽകിയാണ് ബംഗളുരുവിൽ നിന്നും താരത്തെ കൊണ്ടുവരുന്നത്. പൊതുവെ ട്രാൻസ്ഫർ ഫീ കൊടുത്ത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ മേടിക്കാറില്ല എന്നാൽ ഇപ്പോൾ കഴിഞ്ഞ രണ്ട് താരങ്ങളുമായി കരാറിലെത്തിയത് ട്രാൻസ്ഫർ ഫീ നല്കിയിട്ടാണ്. ഇത് ആരാധകർക്കും ആവേശം നൽകുന്നു.

ഏറെ പരിശ്രമങ്ങൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഐ സി എൽ എസ് പ്രീമിയർ 1 ലൈസൻസ് കൈവശമാക്കിയിരുന്നു. ഇന്നലെയാണ് എ ഐ എഫ് എഫ് ഇതുമായി ബന്ധപ്പെട്ട ലിസ്റ്റ് പുറത്തു വിട്ടത്. ലൈസൻസ് കൈവരിച്ചതോടെ ഇനി എ എഫ് സി മത്സരങ്ങളിലും യോഗ്യത നേടിയാൽ പങ്കെടുക്കാനാവും. നിലവിൽ രണ്ടു താരങ്ങളുമായാണ് സീസണിന് മുന്നോടിയായി കരാറിലെത്തിയിരിക്കുന്നത് എന്നാൽ ട്രാൻസ്ഫർ മാർക്കറ്റിൽ പതുങ്ങിയിരുന്നാണ് ബ്ലാസ്റ്റേഴ്സിന്റെ നീക്കങ്ങൾ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top