Kerala

കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിൽ വയോജന ദിനാചരണം നടത്തി

 

കോട്ടയം :കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗൊരെത്തി ഇടവകയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിനോടനുബന്ധിച്ച് മാതൃവേദി, AKCC, പിതൃവേദി, SMYM എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് വയോജന ദിനാചരണം നടത്തി. കുടുംബകൂട്ടായ്മ പ്രസിഡന്റ് ഡേവിസ് കല്ലറയ്ക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വയോജന കൂട്ടായ്മ ലീഡർ ജോസഫ് മാളിയേക്കൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. “വാർദ്ധക്യം അനുഗ്രഹീതമാക്കാൻ” എന്ന വിഷയത്തെക്കുറിച്ച് വികാരി ഫാ. സ്കറിയ വേകത്താനം ക്ലാസെടുത്തു.

വിവിധ കലാ – കായിക മത്സരങ്ങൾ നടത്തി. സമ്മേളനത്തിൽ ഭാഗ്യശാലി ആയി ദേവസ്യ കൂനംപാറയിലിനെ തെരഞ്ഞെടുത്തു. മത്സരത്തിൽ വിജയികളായവർക്ക് ഫാ. ജോസഫ് ഫെലിക്സ് ചിറപ്പുറത്തേൽ സമ്മാനങ്ങൾ വിതരണം ചെയ്തു. വയോജനങ്ങളുടെ പുരുഷ ലീഡർ ആയി ജോസഫ് മാളിയേക്കൽ വൈസ് ലീഡർ ആയി ദേവസ്യ കൂനംപാറയിൽ, വനിത ലീഡർ ആയി മേരി കോഴിക്കോട്ട് വൈസ് ലീഡറായി റോസമ്മ വെട്ടുകാട്ടിൽ എന്നിവരെ തിരഞ്ഞെടുത്തു. സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവിസ് കല്ലറക്കൽ, ജോയൽ ആമിക്കാട്ട്, തോമസ് ആണ്ടുകുടിയിൽ, നെൽസൺ കുമ്പളങ്കൽ, അന്നു വാഴയിൽ, ജീന ഷാജി താന്നിക്കൽ, ആൽഫി മുല്ലപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക്‌ നേതൃത്വം നൽകി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top