Kerala

കണ്ടല ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇ ‍ഡി

കൊച്ചി: കണ്ടല ബാങ്കിൽ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ എൻ ഭാസുരാംഗനും മകൻ അഖിൽജിത്തിനും തട്ടിപ്പിൽ നേരിട്ട് പങ്കുണ്ടെന്നും ഉന്നത നേതാക്കൾ വഴിവിട്ട വായ്പക്കായി ഇടപെട്ടുവെന്നും ഇ ഡി കണ്ടെത്തി. ഇരുവരെയും ഇന്ന് കലൂരിലെ പിഎംഎൽഎ കോടതിയിൽ ഹാജരാക്കും.

കരുവന്നൂർ മാതൃകയിലാണ് തിരുവനന്തപുരം കണ്ടല സഹകരണ ബാങ്കിലും തട്ടിപ്പ് നടത്തിയത് എന്നാണ് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. ക്രമരഹിതമായി വായ്‌പകൾ നൽകി. നിക്ഷേപങ്ങൾ വഴി തിരിച്ചുവിട്ട് ഭാസുരാംഗന്റെയും മകന്റെയും പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടിയെന്നും ഇ ഡി പറയുന്നു. 101 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് നേരത്തെ കണ്ടെത്തിയത്. എന്നാൽ 200 കോടി രൂപയിലേറെ തട്ടിയെന്നാണ് ഇ ഡിയുടെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top