Kerala

ആരോഗ്യവകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് അദാലത്ത്; മന്ത്രി കെ മുരളീധരൻ

ആരോഗ്യവകുപ്പിനെ കൂടുതൽ കാര്യക്ഷമമാക്കാനാണ് കായകൽപം എന്ന പേരിൽ അദാലത്ത് നടത്തുന്നതെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സർക്കാർ ആശുപത്രികളിൽ രോഗികളെ നിലത്ത് കിടത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. മാനന്തവാടിയിൽ മെഡിക്കൽ കോളജ് വികസിപ്പിക്കാൻ 28 ഏക്കർ വനഭൂമി ആവശ്യപ്പെട്ടു.

ഇതിന് പകരം ഭൂമി നൽകണം. കേന്ദ്ര അനുമതി വേണമിതിന്. സർക്കാർ ആശുപത്രികളിൽ കെട്ടിടം പണിയാൻ വിവിധ സ്ഥാപനങ്ങളുടെ CSR ഫണ്ട് പ്രയോജനപ്പെടുത്തും. ഞാനിത് പറഞ്ഞതിനെ ചിലർ തെറ്റായി വ്യാഖ്യാനിച്ചു.

കഴിഞ്ഞ സർക്കാർ ആക്ഷേപം പറഞ്ഞവരെ ആക്ഷേപിച്ചു. പുതിയ സർക്കാർ അങ്ങനെയല്ല. കാര്യങ്ങൾ അന്വേഷിക്കും. ചികിത്സാ പിഴവുകളിൽ ബന്ധപ്പെട്ടവരുടെ റിപ്പോർട്ട് തേടി അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top