India

വിശുദ്ധ അൽഫോൻസ: ധീരതയോടെ സഹനത്തെ സ്നേഹിച്ചവൾ:മാർ തോമസ് തറയിൽ

 

ഭരണങ്ങാനം :35 വർഷം മാത്രം ജീവിച്ച ഒരു സാധാരണ കന്യകാസ്ത്രീ ഇന്ന് ലോകത്തിനു മുഴുവൻ പാഠപുസ്തക മായി നമ്മുടെ ഇടയിൽ നിലകൊള്ളുന്നതിന് കാരണം, സഹനത്തിന് ജീവിതത്തെ വളർത്താൻ കഴിയും എന്ന രഹസ്യം തിരിച്ചറിഞ്ഞ് തീരതയോടെ, സന്തോഷത്തോടെ ഈശോയോട് ചേർന്ന് നിന്ന് സഹനത്തെ സ്വീകരിച്ചതിനാലാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ പറഞ്ഞു.ഭരണങ്ങാനത്ത് തിരുന്നാൾ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ തോമസ് തറയിൽ

വിശുദ്ധ അൽഫോൻസാ സഹനങ്ങളെ സ്വീകരിച്ചത്, എന്തുകൊണ്ട് എന്ന് ചോദിച്ച് ബലിയാട് പോലെയല്ല മറിച്ച് ദൈവത്തിൻറെ സമ്മാനം സ്വീകരിക്കുന്ന ധീരതയോടെയാണ്. സാമൂഹിക തിന്മകൾ, മദ്യം, മയക്കുമരുന്ന് ഇവയുടെ അടിമത്തം, പാപകരമായ സാഹചര്യങ്ങൾ, സ്വഭാവ ദൂഷ്യങ്ങൾ തുടങ്ങിയവ വഴി വരുന്ന സഹനങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണ്. എന്നാൽ രോഗം മരണം തകർച്ച തുടങ്ങിയ ഒഴിവാക്കപ്പെടാൻ ആകാത്ത സഹനങ്ങൾ ദൈവസ്നേഹത്തെ പ്രതി സഹിക്കണം.ഈ സഹനങ്ങളിൽ ദൈവസാന്നിധ്യമുണ്ട്. ഓരോ ദൈവവിളിയിലൂടെ- പൗരോഹിത്യം, സ മർപ്പിത ജീവിതം,

കുടുംബജീവിതം, ഇവയിലൂടെ വരുന്ന സഹനങ്ങൾ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ്- ഇവ ഏറ്റെടുക്കേണ്ട സഹനങ്ങളാണ്. തമ്പുരാനോടുള്ള അദമ്യ സ്നേഹത്തെ പ്രതി സഹനങ്ങളെ സുകൃതങ്ങളാക്കി ഏറ്റെടുത്ത വി. അൽഫോൻസാമ്മ സഹിക്കാനുള്ള ഉൾക്കരുത്ത് നമുക്ക് തരുന്നുണ്ട്.പ്രത്യാശ നഷ്ടപ്പെടാതെ പരുപരുത്ത സാഹചര്യങ്ങളിൽ വളരാൻ വരും തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവുമാണ്. വിശുദ്ധ അൽഫോൻസാ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top