Kerala

സെന്റ് ജോർജ്സ് കോളേജിൽ സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം

 

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ്സ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ദ എംപ്ലോയബിലിറ്റി എഡ്ജ്” ദ്വിദിന സോഫ്റ്റ് സ്കിൽ ഡെവലപ്‌മെന്റ് പരിശീലന പരിപാടിക്ക് തുടക്കമായി. തൊഴിൽ രംഗത്ത് വിജയിക്കാൻ ആവശ്യമായ ഗ്രൂപ്പ് ഡിസ്കഷൻ, ഇന്റർവ്യൂ  സ്കിൽ, വ്യക്തിത്വ വികസനം എന്നിവ ലക്ഷ്യമിട്ട്  സംഘടിപ്പിച്ച പരിപാടി പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം ജെ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കോളേജ് ബർസാർ ആൻഡ് കോഴ്സ് കോർഡിനേറ്റർ ഫാ. ബിജു കുന്നയ്ക്കാട്ട് സന്ദേശം നൽകി. വിദ്യാർത്ഥികളുടെ തൊഴിൽക്ഷമത വർധിപ്പിക്കുന്നതിനും ആധുനിക തൊഴിൽമേഖലയുടെ ആവശ്യങ്ങൾക്കനുസരിച്ച് അവരെ സജ്ജരാക്കുന്നതിനും ഇത്തരം പരിശീലന പരിപാടികൾ ഏറെ പ്രയോജനകരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ അഭിപ്രായപ്പെട്ടു.

പാലാ സെന്റ് തോമസ് കോളേജ് മുൻ വൈസ് പ്രിൻസിപ്പാളും  പാലാ കരിയർ ഹൈറ്റ്സ് ഡയറക്ടർ മായ പ്രൊഫ. ടോമി ചെറിയാൻ ,കരിയർ ഹൈറ്റ്സ് പാല ഡയറക്ടർ ജോർജ് കരുണക്കൽ,, കോർപ്പറേറ്റ് ട്രെയിനർമാരായ ജിൻസി ജോസഫ്, ഷീന മറിയം എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.കോമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രോഗ്രാം കോർഡിനേറ്ററുമായ ഡോ. മിഥുൻ ജോൺ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top