Crime

പിസ ഡെലിവറി ചെയ്യാനെത്തിയ ഇന്ത്യക്കാരൻ അമേരിക്കയിൽ വെടിയേറ്റു മരിച്ചു

അമേരിക്കയിൽ പിസ ഡെലിവറി ചെയ്യാനെത്തിയ ഇന്ത്യക്കാരൻ വെടിയേറ്റു മരിച്ച നിലയിൽ. ഹൈദരാബാദിൽ നിന്നുള്ള അന്‍ഷുല്‍ കുന്‍ചയാണ് (28) കൊല്ലപ്പെട്ടത്. അമേരിക്കയിലെ നോർത്ത് ഫിലാഡൽഫിയയിലാണ് സംഭവം.

വെള്ളിയാഴ്ച അർധരാത്രി നോർത്ത് ഫിലാഡൽഫിയയിലെ ഒരു വീട്ടിൽ പിസ ഡെലിവറി ചെയ്യാനെത്തിയതായിരുന്നു അന്‍ഷുല്‍. ഡെലിവറി കഴിഞ്ഞ് മടങ്ങവെയാണ് ദാരുണാന്ത്യം. ആൾതാമസമില്ലാതെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് അന്‍ഷുലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അന്വേഷണത്തിനിടെ പൊലീസ് 3 വെടിയുണ്ടകളുടെ ഭാഗങ്ങൾ കണ്ടെത്തി. അന്‍ഷുലിന്റെ വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. അന്‍ഷുല്‍ സ്ഥലത്തെത്തുന്നതും ഇരുണ്ട വസ്ത്രം ധരിച്ച് ബാക്ക്പാക്ക് കൈവശം വെച്ച രണ്ടാളുകൾ അദ്ദേഹത്തെ പിന്തുടരുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top