Kerala

വിട പറഞ്ഞ മൂന്ന് കൂട്ടുകാരെ അനുസ്മരിക്കാൻ ഫോട്ടോഗ്രാഫേഴ്സ് ഒന്നിച്ചപ്പോൾ അത് സംഘാടകരുടെ സംഗമമായി

കോട്ടയം :പാലാ :പാലായുടെ നിറ സാന്നിധ്യമായിരുന്ന മൂന്ന് സഹ പ്രവർത്തകരുടെ വേദന ഉള്ളിലൊതുക്കി പാലായിലെ സഹ പ്രവർത്തകർ അനുസ്മരണത്തിനായി ഒത്തു കൂടിയപ്പോൾ അത് സംഘാടകരുടെ തന്നെ സംഗമമായി.യുണൈറ്റഡ്  മർച്ചൻ്റ് ചേമ്പർ, സ്റ്റുഡിയോ ഫ്രണ്ട്സ് സ്വാശ്രയ സംഘം; പയനിയർ ക്ലബ്ബ് പാലാ തുടങ്ങിയ സംഘടനകളാണ് അനുസ്മരണ സമ്മേളനത്തിന് മുൻകൈ എടുത്തതെങ്കിലും,ഫലത്തിൽ അത്  പാലായിലെ കഴിവുറ്റ  സംഘാടകരുടെ സംഗമമായി മാറി.

ജയേഷ്  ജോസഫ് ,ആന്റു  ജോസഫ് ,സുരഭി സജീവ് എന്നീ ഫോട്ടോഗ്രാഫേഴ്സ് കുടുംബത്തിൽ നിന്നും  നമ്മെ വിട്ടു പിരിഞ്ഞ കൂട്ടുകാരെ അനുസ്മരിക്കാനാണ് പാലായിലെ സജീവ സാന്നിധ്യങ്ങൾ പയനിയർ ക്ലബ്ബ് ആഡിറ്റോറിയത്തിൽ  ഒന്നിച്ചു കൂടിയത്. അവരുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു ഓരോ പ്രസംഗികരും കടന്നു പോയത്.

ഓരോ മരണവും നമുക്ക് വേദനകളാണ് നല്കുന്നതെങ്കിലും ആ വേദനകളിൽ നിന്നും പാഠമുൾക്കൊണ്ട് മുന്നോട്ടു പോകുന്ന സംഘടനകൾ ഇന്ന് നമുക്കുണ്ടെന്ന് അനുസ്മരണ യോഗം ഉദ്‌ഘാടനം ചെയ്തു കൊണ്ട് പാലാ ഡി വൈ എസ പി; എ ജെ തോമസ് അഭിപ്രായപ്പെട്ടു.മരണ ശേഷം കുടുംബം അനാഥമാവുന്ന സത്യത്തിൽ നിന്നും അവരെ രക്ഷിക്കാൻ ആർദ്രം പദ്ധതി ആരംഭിച്ച യുണൈറ്റഡ് മർച്ചന്റ് ചേംബറിന്റെ നടപടിയെ അദ്ദേഹം അഭിനന്ദിച്ചു.ഞങ്ങളും ഇങ്ങനെ ഒരു സംരഭം തുടങ്ങിയിരുന്നു.ശമ്പളത്തിൽ നിന്നും 300 രൂപാ കരുതി വച്ച് കൊണ്ട് പോലീസ് ഉദ്യോഗസ്ഥർ ആരംഭിച്ച പദ്ധതിയിന്ന് പല തുള്ളി പെരുവെള്ളം പോലെ വൻ സംരംഭമായി തീർന്നു.പോലീസ് ഉദ്യോഗസ്ഥർ മരിച്ചാൽ അവരുടെ കുടുംബത്തിന് ഇന്ന് കരുതലായി ആ തുക മാറി.

ലോകത്തെ തന്നെ മാറ്റി മറിക്കാൻ ഫോട്ടോഗ്രാഫർമാരുടെ ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.സുഡാനിലെ പട്ടിണി മരണങ്ങളുടെ കാലത്ത് കാർട്ടൻ എന്ന ഫോട്ടോ ഗ്രാഫർ പകർത്തിയ പട്ടിണി കൊണ്ട് മരിക്കാറായ സുഡാൻ ബാലന്റെ അടുത്ത് മരിച്ചാൽ ശവം കൊത്തി  തിന്നാൽ ഇരിക്കുന്ന ഒരു കഴുകന്റെ ചിത്രം പകർത്തിയത് ലോകത്തെ തന്നെ ചിന്തിപ്പിക്കുന്ന ഫോട്ടോ ആയിരുന്നു.ആ ഒരു ഫോട്ടോ കൊണ്ട് തന്നെ ലോകത്തെമ്പാടും നിന്ന് ഭക്ഷ്യ വസ്തുക്കൾ ആ രാജ്യത്തേക്ക് എത്തുകയും ആ രാജ്യം പ്രതിസന്ധിയെ മറി കടക്കുകയും ചെയ്തു.അത് പോലെ സിറിയയിലെ പ്രതിസന്ധിയും ഒരു ഫോട്ടോയിലൂടെ പകർത്തിയത് ലോകം ആ പ്രതിസന്ധിയെ മനസിലാക്കാനും ഉപകരിച്ചെന്നും പാലാ ഡി വൈ എസ് പി ,എ ജെ തോമസ് ചൂണ്ടി കാട്ടി.

ആന്റു ജോസഫ് എന്ന പൊതുപ്രവർത്തകൻ ഫോട്ടോ ഗ്രാഫേഴ്സ് കുടുംബത്തിലെ ഒരംഗമായിരുന്നു.അശരണരെ സഹായിക്കുന്ന ഒരു പൊതു പ്രവർത്തകനായിരുന്നു അദ്ദേഹമെന്നുള്ളത് കൗൺസിലർ വി സി പ്രിൻസ് പറഞ്ഞപ്പോഴാണ് പലർക്കും മനസിലായത്.പാലാ  ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സഹായം ചെയ്യുന്നതിൽ ആന്റു ജോസഫ് നേതൃത്വം നൽകുന്ന ഒരു സംഘം തന്നെ പ്രവർത്തന നിരതരായിരുന്നു.സുരഭി സജീവിന്റെ കുറിച്ച് പറയുമ്പോൾ എന്നും ചിരിയോടെ അല്ലാതെ സംസാരിക്കുന്നതു കണ്ടിട്ടില്ല എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.വാർദ്ധക്യം ബാധിക്കാത്ത ഫോട്ടോഗ്രാഫറെന്നും പലരും വിശേഷിപ്പിച്ചു.ഫോട്ടോഗ്രാഫി രംഗത്തെ അനിതര സാധാരണ മികവുള്ളയാളായിരുന്നു സുരഭിയും,ജയേഷ് ജോസഫും എന്ന് എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു.

സജി തോമസ് വട്ടക്കനാൽ അദ്ധ്യക്ഷനായ അനുസ്മരണ യോഗത്തിൽ  .പാലാ ഡി.വൈ.എസ്.പി.എ.ജെ.തോമസ് അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിച്ചു .
റ്റോമി കുറ്റിയാങ്കൽ(യുണൈറ്റഡ്  മർച്ചൻ്റ് ചേമ്പർ സംസ്ഥാന സെക്രെട്ടറി) സന്തോഷ് മരിയസദൻ., രമേശ് മുരുകൻ(AKPA) ,സന്തോഷ് ജോസഫ് (പയനിയർ ക്ലബ്ബ് പ്രസിഡൻ്റ് )കൗൺസിലർ വി .സി .പ്രിൻസ്, സിബി റീജൻസി,സതീഷ് മണർകാട് ,ബെന്നി മൈലാടൂർ,ചിത്രാ റെജി  സൂരജ് പാലാ സ്വാഗതവും  രാജേഷ് പോണാട് കൃതജ്ഞതയും അർപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top