India

തമിഴ് യുവനടി ദീപ ആത്മഹത്യ ചെയ്തത് പ്രണയ പരാജയത്തിൽ മനം നൊന്തെന്ന് സൂചന

ചെന്നൈ :   തമിഴ് യുവനടി ദീപ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രണയ പരാജയം മൂലമെന്ന് സൂചന.ഇവരുടെ ആത്മഹത്യാ കുറിപ്പും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് . ഇന്നലെ  ഉച്ചയോടെയാണ് യുവതിയെ ചെന്നൈയിലെ അപ്പാര്‍ട്ടുമെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പ്രതിഭാധനയായ യുവനടി ആത്മഹത്യ ചെയ്ത വാര്‍ത്ത ഞെട്ടലോടെയാണ് തമിഴ് സിനിമാലോകം കേട്ടത്. നടിയുടെ മരണത്തില്‍ അന്യഭാഷാ സിനിമകളില്‍ നിന്നുള്ളവരും അനുശോചനം രേഖപ്പെടുത്തി.

തമിഴ് സിനിമാലോകത്തെ പ്രതിഭാധനയായ യുവനടി ദീപ എന്ന പോളിന്‍ ജെസീക്കയാണ് ആത്മഹത്യ ചെയ്തത്. 29 കാരിയായ ദീപ ഇതിനോടകം നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈ വിരുഗബാക്കത്തുള്ള സ്വകാര്യ ഫ്‌ളാറ്റിലാണ് ദീപ താമസിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയാണ് അപ്പാര്‍ട്ട്‌മെന്റ് ഫ്‌ളാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വകാര്യ അപ്പാര്‍ട്ട്‌മെന്റില്‍ ദീപ തനിച്ചാണ് താമസിക്കുന്നതെന്നാണ് വിവരം. ഇന്ന് ഉച്ചയോടെ മുറിയില്‍ ദുപ്പട്ട കൊണ്ട് തൂങ്ങി മരിച്ച നിലയിലാണ് ദീപയെ കണ്ടെത്തിയത്. വീട്ടുകാര്‍ നടിയുടെ മൊബൈലിലേക്ക് വിളിച്ചിട്ടും എടുക്കാതെയായതോടെയാണ് കുടുംബാംഗങ്ങള്‍ ദീപയുടെ സുഹൃത്തിനെ വിവരം അറിയിച്ചത്. സുഹൃത്ത് അപ്പാര്‍ട്ട്മെന്‍റില്‍ എത്തിയപ്പോഴാണ് ദീപയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.നടി ദീപ വര്‍ഷങ്ങളായി വീട്ടില്‍ നിന്ന് മാറി ഒറ്റയ്ക്കാണ് അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. അടുത്തകാലത്തായി ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സൂചന.
.ദീപയുടെ അച്ഛനും അമ്മയും വിവാഹത്തിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. സമ്മര്‍ദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്തതായി സംശയിക്കുന്നു. .തമിഴ് നടന്‍ വിശാല്‍ നായകനാകുന്ന തുപ്പരിവാളനില്‍ വേലക്കാരിയുടെ വേഷത്തിലാണ് ദീപ അഭിനയിച്ചത്. ചെറിയ വേഷമാണെങ്കിലും മികച്ച പ്രകടനത്തിലൂടെ അവര്‍ ശ്രദ്ധ നേടി. നാസര്‍ നായകനായ വൈദ എന്ന ചിത്രത്തിലും അവര്‍ പ്രധാന വേഷം ചെയ്തു. നിരവധി ടിവി ഷോകളിലും ദീപ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top