Health

കോട്ടയം ജില്ലയില്‍ 194 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

 

കോട്ടയം: ജില്ലയില്‍ 194 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 427 പേര്‍ രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 80 പുരുഷന്‍മാരും 83 സ്ത്രീകളും 31 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

 

നിലവില്‍ 2752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443585 പേര്‍ കോവിഡ് ബാധിതരായി. 439423 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5746 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -34
ചങ്ങനാശേരി-11
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി-9
കുറവിലങ്ങാട്-7
ചിറക്കടവ്, മുത്തോലി-6
അതിരമ്പുഴ, പാലാ-5
മുളക്കുളം, കല്ലറ, കടുത്തുരുത്തി, ഏറ്റുമാനൂര്‍,
വാകത്താനം, വിജയപുരം, വാഴപ്പള്ളി-4
മാടപ്പള്ളി, പൂഞ്ഞാര്‍, അയര്‍ക്കുന്നം, ഈരാറ്റുപേട്ട, തിടനാട്,
കൂരോപ്പട, കരൂര്‍, കറുകച്ചാല്‍, കിടങ്ങൂര്‍, മീനച്ചില്‍-3

 

തൃക്കൊടിത്താനം, വെള്ളൂര്‍, മണര്‍കാട്, കാണക്കാരി, ടി. വിപുരം, നെടുംകുന്നം, എരുമേലി, പാമ്പാടി, വെള്ളാവൂര്‍,
ഭരണങ്ങാനം, മാഞ്ഞൂര്‍, പൂതുപ്പള്ളി-2
വാഴൂര്‍, ഉദയനാപുരം, മണിമല, അകലക്കുന്നം, പൂഞ്ഞാര്‍ തെക്കേക്കര, പള്ളിക്കത്തോട്, മറവന്തുരുത്ത്, കൂട്ടിക്കല്‍, കങ്ങഴ, ഉഴവൂര്‍, തലനാട്, എലിക്കുളം, തലപ്പലം, വെളിയന്നൂര്‍, തലയാഴം, മീനടം, കുറിച്ചി, പനച്ചിക്കാട്, തിരുവാര്‍പ്പ്-1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top