India

‘എനിക്ക് വേണ്ടി നീക്കി വെക്കാൻ ആർക്കും സമയമില്ല’; ഐഐടി മദ്രാസിൽ വിദ്യാർഥി ആത്മഹത്യ ചെയ്‌തു

ചെന്നൈ: ഐഐടി മ​ദ്രാസിൽ വീണ്ടും വിദ്യാർഥി ആത്മഹത്യ ചെയ്‌തു. രണ്ടാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശി സുരേഷ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏറെ വൈകിയും മുറി തുറക്കാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുറിയിൽ നിന്നും വിദ്യാർഥിയുടെതെന്ന് കരുതുന്ന ഒരു കത്ത് പൊലീസിന് കിട്ടി. തന്നോട് നല്ലരീതിയിൽ പെരുമാറിയ സുഹൃത്തുക്കളോട് നന്ദി പറയുന്നതായി കത്തിൽ എഴുതിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എല്ലാവരും തിരക്കിലാണ്, എനിക്ക് വേണ്ടി നീക്കി വെക്കാൻ ആർക്കും സമയമില്ലെന്ന് വിദ്യാർഥി നിരന്തരം പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top