Kerala

ഗവൺമെൻറ് ഐ.ടി.ഐ ഇടമറ്റത്ത് അനുവദിക്കണം:കെ.എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ

 

പാലാ:പാലാ നിയോജക മണ്ഡലത്തിൽ മീനച്ചിൽ പഞ്ചായത്തിൽ ഇടമറ്റത്ത് സർക്കാർ കൈവശമുള്ളതും സ്കൗട്ട് ആൻഡ് ഗൈഡ് പരിശീലന കേന്ദ്രവുമായി പ്രവർത്തിച്ചിരുന്നതുമായ പ്രവർത്തന രഹിതമായ LP സ്കൂളിൽ ഗവൺമെൻറ് ഐ.ടി.ഐ അനുവദിക്കണമെന്ന് ഗവൺമെൻ്റിനോട് ആവശ്യപ്പെടണമെന്ന് കാണിച്ച് കെ.എസ്.സി എം സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽകേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പിക്ക് നിവേദനം നൽകി.

ടെക്നിക്കൽ വിദ്യാലയത്തിനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളും ഇടമറ്റത്തെ പ്രസ്തുത സ്ഥലത്തിന് ഉണ്ട്.സയൻസിറ്റിയും ട്രീപ്പിൾ ഐ.ടിയും പോലുള്ള അന്തർദേശീയ നിലവാരമുള്ള വിദ്യാഭ്യസ സ്ഥാപനങ്ങൾ ഏറെയുള്ള പാലായിൽ ആധുനിക സാങ്കേതിക ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടി വരുന്നതോടെ വിദ്യാഭ്യാസ രംഗത്ത് സമഗ്ര പുരോഗതി കൈവരിക്കാനാകും.

വരുന്ന ബഡ്ജറ്റിൽ ഈ വിഷയത്തിൽ ഗവൺമെൻ്റ് തലത്തിൽ ചർച്ച നടത്തി അനുകൂലമായ നടപടി സ്വീകരിക്കാമെന്ന് ജോസ് കെ മാണി എം.പി ഉറപ്പ് നൽകിയതായി റ്റോബി തൈപ്പറമ്പിൽ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top