Kerala

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ സിപിഐ;സിപിഎം അല്ലാത്ത എല്ലാ പാർട്ടിയിലും പ്രവർത്തിച്ചിട്ടുണ്ട്:കാനം രാജേന്ദ്രൻ

ആലപ്പുഴ: ഗവർണറെ ശുംഭനെന്ന് വിശേഷിപ്പിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലോകത്തിലെ എല്ലാ അധികാരങ്ങളും തനിക്കുണ്ടെന്ന് ഏതെങ്കിലുമൊരു ശുംഭൻ വിചാരിച്ചാൽ എന്തു ചെയ്യാൻ കഴിയുമെന്നും അങ്ങനെ തന്നെ ചിന്തിക്കട്ടെന്നുമായിരുന്നു കാനം പറഞ്ഞത്. ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള പ്രീതി പിൻവലിച്ച ഗവര്‍ണറിന്മേലുള്ള പ്രീതി ഞങ്ങളും പിൻവലിച്ചുവെന്നും കാനം തിരിച്ചടിച്ചു.സിപിഎം, സിപിഐ അല്ലാത്ത എല്ലാ രാഷ്ട്രീയ പാർട്ടികളിലും പ്രവർത്തിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാൻ.

 

9 പാർട്ടികളിൽ മാറി മാറി കയറിയിറങ്ങി. ഇപ്പോൾ കേരളത്തിൽ ഗവർണർ കസേരയിലിരുന്ന് രാഷ്ട്രീയം കളിക്കുകയാണെന്നും കാനം രാജേന്ദ്രൻ പരിഹസിച്ചു. ഗവർണർക്കെതിരെ ജനങ്ങൾ പ്രതിരോധം തീർക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു. ഫയലിൽ ഒപ്പിടില്ല എന്നൊക്കെ പറഞ്ഞാൽ അത് കേരളത്തിൽ വിലപ്പോവില്ല. ഗവർണറുടെ നിലപാടിനെതിരെ ജനങ്ങൾ അണിനിരക്കുന്ന കാഴ്ച കേരളം കാണാൻ പോകുകയാണെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top