Kerala

മാവേലികളായി പെൺകുട്ടികൾ; കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ ഓണാഘോഷം നടത്തി

കോട്ടയം:പെൺകുട്ടികൾക്കു എത്തിപ്പെടാനാവാത്ത മേഖല ഒന്നും തന്നെയില്ല.ആണുങ്ങൾക്ക് മാത്രമേ മാവേലി ആകാമെന്ന പൊതു ധാരണയാണ് കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിലെ മിടുക്കികൾ തിരുത്തിയത്.മാവേലി വേഷം ധരിച്ചാണ്  കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്‌കൂളിൽ പെൺകുട്ടികൾ  ഓണാഘോഷം നടത്തിയത്.

 

ഓണാഘോഷ പരിപാടികളുടെ ഭാഗമായി പെൺകുട്ടികൾ  മാവേലിയുടെ വേഷം ധരിച്ച് രംഗത്ത് എത്തിയപ്പോൾ മറ്റു വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും അത് കൗതുക കാഴ്ചയായി. കുട്ടികൾ മാവേലി വേഷം ധരിച്ച് സഹപാഠികൾക്ക് ആശംസകൾ അർപ്പിച്ച് മുന്നേറിയപ്പോൾ മാവേലി വേഷവും അംഗനമാർക്കു വഴങ്ങുമെന്ന് ഒരു പുതു ക്രമം ഉടലെടുക്കയുകയുമായിരുന്നു. തുടർന്ന്, സ്‌കൂൾ കുട്ടികൾ ഓണാഘോഷ പരിപാടികളും സംഘടിപ്പിച്ചു. സിസ്റ്റർ ജെയിൻ പരിപാടികൾക്ക് നേതൃത്വം നൽകി. അനുശ്രീ വാമനനായും, ഐറിൻ റോയി മാവേലിയായും വേഷം ധരിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top