Kerala

ലഹരിക്കെതിരെ പൊതു സമൂഹം ജാഗരൂകരാകണം:ജോസ് ടോം

കോട്ടയം :പാലാ :സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന ലഹരി വിപത്തിനെതിരെ പൊതു സമൂഹം ജാഗരൂകരാകണമെന്ന് കേരളാ കോൺഗ്രസ് ജനറൽ സെക്രെട്ടറി അഡ്വ : ജോസ് ടോം അഭിപ്രായപ്പെട്ടു. കേരളാ കോൺഗ്രസ് (എം) വലവൂർ വെസ്റ്റ് വാർഡ് കമ്മിറ്റി ആഗ്രോ ഫുഡ് പ്രോസസിംഗ് കോർപ്പറേഷൻ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ട ജോസ് ടോമിനും,ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട റാണി ജോസിനും  നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജോസ് ടോം .

 

ബെന്നി മുണ്ടത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  മഞ്ജു ബിജു.,ളാലം ബ്ലോക്ക് പ്രസിഡണ്ട് റാണി ജോസ്.,ഡൊമിനിക് തോമസ് എലിപുലിക്കാട്ട്.,കുഞ്ഞുമോൻ മാടപ്പാട്ട്.,ലിസമ്മ ബോസ്.,ജോർജ് വേരനാക്കുന്നേൽ   ജെയ്‌സൺ മാന്തോട്ടം.,രാമചന്ദ്രൻ അള്ളുംപുറം,സിബി കട്ടകത്ത് എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top