India

ഗാസയിൽ താല്‍ക്കാലിക വെടിനിർത്തൽ ഇന്നു മുതൽ പ്രാബല്യത്തിൽ

ഗസ്സ സിറ്റി: ഗസ്സയിൽ താല്‍ക്കാലിക വെടിനിർത്തൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. പ്രാദേശികസമയം ഏഴ് മണി മുതലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത്. ഇന്ത്യൻ സമയം രാവിലെ​ ഏതാണ്ട്​ പത്തര മണിയോടെയാണ്​ വെടിനിർത്തൽ നടപ്പിൽ വരിക. നാലു ദിവസത്തെ താൽകാലിക യുദ്ധവിരാമത്തിനാണ് കരാർ ഒപ്പിട്ടിരിക്കുന്നത്. ഖത്തറാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് ബന്ദികളെയും കൈമാറും. പതിമൂന്ന് പേരെയാണ് ആദ്യ ബാച്ചിൽ മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന്​ കൈമാറിയതായും ഖത്തർ അറിയിച്ചു.

അന്താരാഷ്​ട്ര റെഡ്​ക്രോസ്​, റെഡ്​ക്രസൻറ്​ എന്നീ കൂട്ടായ്​മകൾ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റത്തിന്​ മേൽനോട്ടം വഹിക്കും. ഇരുപക്ഷവും കരാർ വ്യവസ്​ഥകൾ പൂർണമായും പാലിക്കണമെന്നും മധ്യസ്​ഥ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഖത്തർ നേതൃത്വത്തിൽ ഈജിപ്തും അമേരിക്കയുമായി സഹകരിച്ചാണ് വെടിനിർത്തൽ യാഥാർഥ്യമാകുന്നത്. ഗസ്സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കാൻ വെടിനിർത്തൽ വേളയിൽ നീക്കം നടക്കുമെന്ന്​ അമേരിക്ക അറിയിച്ചു.

അതേസമയം, താൽക്കാലിക വെടിനിർത്തൽ സമയം തീരുന്നതോടെ ആക്രമണവുമായി മുന്നോട്ടു പോകുമെന്നും രണ്ടു മാസമെങ്കിലും തുടർന്ന്​ യുദ്ധം നീണ്ടുനിന്നേക്കുമെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഗാലൻറ്​ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top