Kerala

ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു.,അപകടം സംഭവിച്ചത് കല്യാണവീട്ടിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ

മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരണപ്പെട്ടത്.കൊടുവള്ളിയിലെ കല്യാണമണ്ഡപത്തിന് സമീപത്തെ ഊഞ്ഞാലിൽ നിന്നു വീണാണ് അപകടം സംഭവിച്ചത്.

കല്യാണ പരിപാടിയിൽ പങ്കെടുക്കവേ കുട്ടികൾക്കായി തയ്യാറാക്കിയ കളിസ്ഥലത്ത് സ്ഥാപിച്ച ഊഞ്ഞാലിൽ ആടിക്കൊണ്ടിരിക്കെ താഴെ വീഴുകയും ഊഞ്ഞാലിനടിയിൽ കുടുങ്ങി മരിക്കുകയുമായിരുന്നു. മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top