Kerala

ബിജെപി പേടിയിൽ,പി സി ജോര്ജിനെയുമായി പോലീസ് വാഹനം തിരുവനന്തപുരത്തേക്ക് പോയത് ശരവേഗത്തിൽ,ഒരാളെ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നിന്നും അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് എത്തിച്ചത് രണ്ടര മണിക്കൂര്‍ കൊണ്ട്. കൊച്ചിയില്‍ നിന്ന് പത്ത് മണിയോടെയാണ് ജോര്‍ജിനെയും കൊണ്ടുള്ള സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. രണ്ടര മണിക്കൂര്‍ കൊണ്ടാണ് സംഘം തിരുവനന്തപുരത്ത് എത്തിയത്. യാത്രാമധ്യേ ബി ജെ പിയുടെ പ്രതിഷേധം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ആറ്റിങ്ങള്‍ ടൗണ്‍, നാവായിക്കുളം, മംഗലപുരം, അമ്പലപ്പുഴ എന്നീ മേഖലകളില്‍ ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജോര്‍ജിനെ അഭിവാദ്യമര്‍പ്പിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ഒത്തുകൂടി. 12 മണിയോടെ പൊലീസ് എ ആര്‍ ക്യാമ്പില്‍ ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ എത്തിയത് തര്‍ക്കത്തിന് ഇടയാക്കി. തുടര്‍ന്ന് കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.

 

ഇരുപതോളം പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അമിത വേഗത്തിലാണ് പി സി ജോര്‍ജുമായുള്ള വാഹനം തിരുവനന്തപുരത്തേക്ക് എത്തിയതെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് ആരോപിച്ചു. പി സി ജോര്‍ജുമായി വന്നവാഹനം മംഗലപുരത്ത് വച്ച് തട്ടി ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാത്രി 12.15 ഓടെയാണ് സംഭവം. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടന്നപ്പോള്‍ മുഹമ്മദിനെ വാഹനം ഇടിക്കുകയായിരുന്നു. ഇതിനിടെ, പൊലീസ് എ ആര്‍ ക്യാമ്പില്‍ വലിയ പ്രതിഷേധമാണ് ബി ജെ പി പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചത്. പി സി ജോര്‍ജിനെ ക്യാമ്പിലെത്തിക്കുമെന്ന് അറിഞ്ഞ് 12 മണിയോടെ ബി ജെ പി പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്നിരുന്നു. പുഷ്പവൃഷ്ടിയും അഭിവാദ്യവും അര്‍പ്പിച്ചാണ് പി സി ജോര്‍ജിനെ ബി ജെ പി പ്രവര്‍ത്തകര്‍ സ്വാഗതം ചെയ്തത്. പിന്നീട് പ്രവര്‍ത്തകര്‍ ക്യാമ്പിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതേസമയം, അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനോട് പൊലീസ് വളരെ മാന്യമായാണ് പെരുമാറിയതെന്ന് മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി ജാമ്യം നിഷേധിച്ചത് കൊണ്ടും കോടതിയോട് ബഹുമാനമുള്ളത് കൊണ്ടുമാണ് പി സി ജോര്‍ജ് സ്വമേധയ ഹാജരായത്. പി സി ജോര്‍ജിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും മകന്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top