Crime

ഫ്രാങ്കോക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്ക സഭയുടെ അന്ത്യം കുറിക്കുമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും സഭക്കുമെതിരെ രൂക്ഷ വിമർശനവുമായി സേവ് അവർ സിസ്റ്റേഴ്സ് ഫോറം കൺവീനർ ഫാദർ അഗസ്റ്റിൻ വട്ടോളി. ഫ്രാങ്കോക്ക് ചുമതലകൾ നൽകിയാൽ കത്തോലിക്ക സഭയുടെ അന്ത്യം കുറിക്കുമെന്നും സ്വകാര്യ മാധ്യമത്തോട് അദ്ദേഹം പറഞ്ഞു. കോടതി കുറ്റവിമുക്തനാക്കി എന്നു കരുതി ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് മറ്റു ചുമതലകള്‍ നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.

മഠത്തിലെ ബള്‍ബ് മാറ്റിയിടണമെന്ന് പറയാനല്ല കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കണ്ടത്. കര്‍ദ്ദിനാളിന്റെ മൊഴി സംബന്ധിച്ച് അദ്ദേഹം മനഃസാക്ഷിയോട് ചോദിക്കട്ടെ. കേസ് പൂര്‍ണമായും അവസാനിക്കുന്നത് വരെ കന്യാസ്ത്രീകളെ കുറവിലങ്ങാട് മഠത്തില്‍ താമസിപ്പിക്കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അപ്പീല്‍ പോകുമെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി വ്യക്തമാക്കി.

കേസില്‍ ഹൈക്കോടതിയിൽ അപ്പീൽ പോകും. ഹൈക്കോടതിയും തള്ളിക്കളഞ്ഞാല്‍ സുപ്രീം കോടതി വരെ പോകാവുന്ന കേസാണ്. അതുകൊണ്ട് കേസിന്റെ അന്തിമ തീര്‍പ്പ് കല്‍പ്പിക്കുന്നതുവരെ നിലവിലെ സ്ഥിതി തുടരണം എന്ന് ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top