Kerala

ഈരാറ്റുപേട്ട നഗരസഭാ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു

 

ഈരാറ്റുപേട്ട: നഗരസഭയുടെ അസ്ത്ര വിദ്യാഭ്യാസ പ്രൊജക്റ്റിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിനുശേഷം നമ്മുടെ കുട്ടികൾക്ക് ഇന്ത്യയിലെ മുൻനിര യൂണിവേഴ്സിറ്റികളിലേക്ക് ജെഎൻയു, അലിഗഡ്, ജാമിയ മില്ലിയ യൂണിേവേഴ്സിറ്റി പ്രവേശനം സാധ്യമാകുന്നതിന് എക്സാമിന് പ്രാപ്തരാക്കുന്നതിനുള്ള സാജന്യ കോച്ചിംഗ് ക്ലാസുകൾ സംഘടിപ്പിക്കുന്നു .

അതുകൂടാതെ ഏഴാം ക്ലാസ് കഴിഞ്ഞ വിദ്യാർഥികൾക്ക് ഹൈസ്കൂൾ പഠനത്തിനുള്ള യു.എസ്.എസ് സ്കോളർഷിപ്പ് ലഭിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും കോച്ചിംഗ് ക്ലാസുകളും ഇതോടൊപ്പം സംഘടിപ്പിക്കുന്നു .

രാജ്യത്തെ മുൻനിര നിയമപഠന സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് ആവശ്യമായ ക്ലാറ്റ് എക്സാമിനു സഹായകമാകുന്ന കോച്ചിംഗ് ക്ലാസുകൾ മുനിസിപ്പൽ പരിധിയിൽ താമസിക്കുന്ന അർഹരായ വിദ്യാർഥികൾക്ക് സൗജന്യമായി അസ്ത്ര വിദ്യാഭ്യാസ പ്രൊജക്റ്റിന്റെ ഭാഗമായി നൽകും.

ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വിദ്യാർത്ഥികൾ അവരുടെ സ്കൂൾ മേധാവികളുമായോ മുനിസിപ്പൽ കൗൺസിലർമാരുമായോ ബന്ധപ്പെടേണ്ടതാണ് നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top