Sports

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ജയം

ആന്റീഗ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ജയം. ‌ആറ് വിക്കറ്റിന്റെ വിജയമാണ് ഇം​ഗ്ലീഷ് സംഘം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 202 റൺസിൽ എല്ലാവരും പുറത്തായി. 32.5 ഓവറിൽ വെറും നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇം​ഗ്ലണ്ട് ലക്ഷ്യത്തിലെത്തി.

മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ബൗളിം​ഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഷായി ഹോപ്പ് 68ഉം ഷെഫ്രെയിൻ റൂഥർഫോർഡ് 63ഉം റൺസെടുത്തതാണ് വിൻഡീസ് ഇന്നിം​ഗ്സിൽ എടുത്ത് പറയാനുള്ളത്. ഇംഗ്ലണ്ടിനായി സാം കുറാനും ലയാം ലിവിങ്സ്റ്റോണും മൂന്ന് വീതം വിക്കറ്റുകൾ നേടി. റെഹാൻ അഹമ്മദ്, ​ഗസ് അറ്റ്കിൻസൺ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top