Education

ഈദ് അവധി: നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ഈദ് അവധി പ്രഖ്യാപിച്ചതിനാൽ നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി.

29-ന് പൊതുഅവധി പ്രഖ്യാപിച്ചതിനാൽ പരീക്ഷകൾ മാറ്റിയതായി കേരള, എംജി, കൊച്ചി, കാലടി, കാലിക്കറ്റ്, സാങ്കേതിക, ആരോ​ഗ്യ സർവകലാശാലകൾ അറിയിച്ചു.

കേരള സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ ജൂലൈ നാല്, അഞ്ച് തിയതികളിലേക്കാണ് മാറ്റിയത്. കാലിക്കറ്റിന്റേത് ജൂലൈ ആറ്, ഓ​ഗസ്റ്റ് ഏഴ് തിയതികളിലേക്കും കാലടി, ആരോ​ഗ്യ സർവകലാശാലകളുടേത് ജുലൈ മൂന്നിലേക്കുമാണ് മാറ്റിയത്.

സാങ്കേതിക സർവകലാശാലയുടെ മാറ്റിവച്ച പരീക്ഷകൾ ജൂൺ 30, ജൂലൈ ഏഴ്, 11 തിയതികളിൽ നടക്കും. എംജി, കൊച്ചി സർവകലാശാലകൾ പുതിയ തിയതി പിന്നീട് അറിയിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top