Kerala

‘താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലുമൊക്കെ കയ്യിൽ വെച്ചാൽ മതി’: രഞ്ജിത്തിനോട് ഡോ ബിജു

സംവിധായകൻ രഞ്ജിത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോ ബിജു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ ഡോ ബിജുവിനെക്കുറിച്ച് രഞ്ജിത്ത് നടത്തിയ പരാമർശമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്. തിയറ്ററിൽ ആളുകൾ കയറാത്ത സിനിമ ഒക്കെ എടുക്കുന്ന ബിജുവിന് എന്ത് റെലവൻസാണുള്ളത് എന്നാണ് അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞത്.

തന്റെ റെലവൻസ് നിശ്ചയിക്കുന്നത് രഞ്ജിത്ത് അല്ല എന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ച തുറന്നകത്തിൽ ബിജു പറഞ്ഞത് .കേരളത്തിനപ്പുറവും ഇന്ത്യയ്ക്ക് അപ്പുറവും സിനിമാ ലോകം ഉണ്ട് എന്ന് പോലും അറിയാത്ത താങ്കളുടെ വിലയിരുത്തൽ എനിക്ക് ആവശ്യമില്ല. താങ്കളുടെ മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യിൽ വെച്ചാൽ മതിയെന്നും ബിജു കുറിച്ചു. ഒരു അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ചെയർമാൻ ആയി ഇരിക്കാൻ എന്തെങ്കിലും യോഗ്യതയോ റെലവൻസോ താങ്കൾക്കുണ്ടോ എന്നത് സ്വയം ഒന്ന് ചിന്തിച്ചു നോക്കാനും അദ്ദേഹം പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top