Kerala

ആശങ്ക പൊളിച്ചടുക്കുന്നു. ,മനം നിറഞ്ഞ് മാർക്സിസ്റ്റുകാർ,ഗോവിന്ദന്റെ യാത്ര മാർക്സിസ്റ്റ് സംഗമ വേദിയായി

കോട്ടയം :പാലാ :ആശങ്ക പൊളിച്ചടുക്കുന്നു . എം വി ഗോവിന്ദന്റെ  പാലായിലെ സ്വീകരണ സമ്മേളന വേദിയായ പാലാ കൊട്ടാരമാറ്റത്തെ പന്തലും വേദിയും ഇന്ന് തന്നെ പൊളിച്ചു മാറ്റും.ഇന്ന് രാവിലെ മുതൽ വേദി പൊളിച്ചു മാറ്റിക്കൊണ്ടിരിക്കുകയാണ് എന്നാൽ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഏറെ വിവാദമുയർന്ന പന്തൽ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കൊട്ടാരമറ്റത്ത് തുടർന്നത്.

വേദിക്കെതിരെ പ്രതിപക്ഷങ്ങളും ,ബിജെപി യും  പോരാട്ടം നടത്തിയത് സ്വാഗത പ്രാസംഗികനും ,സിപിഐഎം ഏരിയാ സെക്രട്ടറിയുമായ എം കെ ജോസഫ് സ്വാഗത പ്രസംഗത്തിൽ ചൂണ്ടി കാട്ടിയിരുന്നു.തുടർന്ന് ജാഥാ ക്യാപ്റ്റൻ എം വി ഗോവിന്ദനും വേദി പൊളിക്കാൻ നടത്തിയ നീക്കത്തെ സിപിഐഎം പോരാടി തോൽപ്പിച്ച  കാര്യം സൂചിപ്പിച്ചിരുന്നു.പാലായിലെ സ്വീകരണത്തിന് വൻ പ്രചാരം ഉണ്ടാക്കി തന്നെ കോൺഗ്രസ്,കേരളാ കോൺഗ്രസ് (ജെ)ബിജെപി തുടങ്ങിയ കക്ഷികളെയും പല സിപിഎം കാരും  നന്ദി പൂർവം സ്മരിച്ചു.തങ്ങൾ മൂന്നു ആഴ്ച കൊണ്ട് നടത്തിയ പ്രചാരണത്തെക്കാളും നല്ല പ്രചാരണം അവർ ഉണ്ടാക്കി തന്നു എന്നാണ് സിപിഎം കേന്ദ്രങ്ങൾ പറയുന്നത്.

കോട്ടയം ജില്ലയിലെ ശ്രദ്ധേയമായ സ്വീകരണമാണ് പാലായിൽ ലഭിച്ചത്.ഒരു കമ്മ്യൂണിസ്റ്റ് സംഗമം തന്നെയായി മാറിയിരുന്നു.പ്രായമായവർ നേരത്തെ വന്നു പന്തലിൽ സ്ഥാനം പിടിച്ചിരുന്നു. സംഘാടകർ കുപ്പി വെള്ളം നൽകിയത് കൊണ്ട് സദസിൽ ഇരുന്നവർക്കു അതൊരു ആശ്വാസമായിരുന്നു. പല ചെറുപ്പക്കാരും പ്രായമായവരെ ചെന്ന് സൗഹൃദം പുതുക്കുന്നത് കാണാമായിരുന്നു.കുറെ കാലമായല്ലോ കണ്ടിട്ട് എന്നൊക്കെ പറഞ്ഞു പലരും വിശേഷങ്ങൾ പങ്ക് വയ്ക്കുന്നത് കാണാമായിരുന്നു. ചെറുപ്പക്കാരാവട്ടെ അവരുടെ കുട്ടികൾക്ക് അരിവാൾ ചിഹ്നം ആലേഖനം ചെയ്ത ചുവന്ന തൊപ്പി ധരിപ്പിച്ചിരുന്നു.ചിലർ ഒരു പടി കടന്നു ചുവന്ന വസ്ത്രം തന്നെ കുട്ടികളെ ധരിപ്പിച്ചു കുടുംബം തന്നെ ചുവപ്പാക്കി മാറ്റി.സിനിമ താരം ഗായത്രിയും കുടുംബവും സമ്മേളനത്തിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു.

കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി വേദിയിലിടം ലഭിച്ചെങ്കിലും കൂടെയുള്ളവർക്ക് വേദിയിൽ സ്ഥാനം ലഭിച്ചില്ല.കേരളാ കോൺഗ്രസ് പരിപാടി പോലെ വേദിയിൽ നില്ക്കാൻ ശ്രമിച്ചവരെയൊക്കെ റെഡ് വോളന്റിയർമാർ സദസ്സിൽ ഇരിക്കാൻ നിർബന്ധിച്ചു.കുറെ മാണിഗ്രൂപ്പുകാർ പാലാ ടൗണിൽ ജാഥയ്ക്ക് അഭിവാദ്യം നേർന്നു കൊണ്ട് പ്രകടനം നടത്തുകയുണ്ടായി.എൻ ജയരാജ് എം എൽ എ പാമ്പാടിയിലെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.

കോട്ടയം ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രമായ പാമ്പാടിയിലെ സ്വീകരണവും പ്രത്യേകം ശ്രദ്ധ പിടിച്ചു പറ്റുന്നതായിരുന്നു. മണർകാട്‌ സെന്റ്‌ മേരീസ്‌ പള്ളി സഹവികാരിമാരായ ഫാ. കെ കുര്യാക്കോസ്‌ കോർ എപ്പിസ്‌കോപ്പ, ഫാ. ജെ മാത്യു മണവത്ത്‌, ഫാ. കെ എം ജോർജ്‌ കുന്നേൽ, ഫാ. ലിറ്റു ജേക്കബ്‌, പാഠപുസ്‌തക റിവ്യു കമ്മിറ്റി മുൻ അംഗം ഫാ. അലക്‌സ്‌ തോമസ്‌ എന്നിവരാണ്‌ പങ്കെടുത്തത്‌.കെ ആർ നാരായണൻ ഫിലിം ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ജാഥാ ക്യാപ്‌റ്റനെ കണ്ട്‌ നന്ദി അറിയിച്ചു. ഇൻസ്‌റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർപ്പാക്കിയത്‌ സർക്കാരിന്റെ ഇടപെടലിലൂടെയായിരുന്നു. സംരംഭക വർഷത്തിൽ പുതുതായി സംരംഭം തുടങ്ങി വിജയിച്ച കുടുംബശ്രീ അംഗങ്ങൾ അവരുടെ ഉൽപന്നം ക്യാപ്‌റ്റന്‌ നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top