Kerala

ആക്രിക്കിടയിൽ നിന്നും സ്വർണ്ണ കമ്മൽ ലഭിച്ചിട്ടും,മനസ്സ് പതറിയില്ല,നേരെ ചെന്ന് പോലീസിൽ ഏൽപ്പിച്ചു:”ആക്രി തൊഴിലാളി നാടിന് അഭിമാനമായി “

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട കുറുമുളംതടത്തിൽ വീട്ടിൽ അബ്ദുൾ ഖാദർ K K എന്ന ആക്രി തൊഴിലാളി ഇന്നലെ ആ ക്രി കച്ചവടത്തിനായി പോയി തിരികെ കടയിൽ എത്തി സാധനങ്ങൾ വിൽക്കുന്നതിനായി ചാക്ക് കുടഞ്ഞിട്ടപ്പോൾ ആണ് ചെറിയ ഡെപ്പി കിട്ടിയത് തുറന്ന് നോക്കിയപ്പോൾ രണ്ട് കമ്മലുകൾ. സ്വർണ്ണമാണോ എന്ന് സംശയം ഉള്ളതിനാൽ ഇന്ന് രാവിലെ തന്നെ ഈരാറ്റുപേട്ടയിലുള്ള സ്വർണ്ണക്കടയിൽ ചെന്ന് സ്വർണ്ണമാണ് എന്ന് ഉറപ്പ് വരുത്തിയ അബ്ദുൾ ഖാദർ നേരെ പോയത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ .

 

ഈരാറ്റുപേട്ട ഇൻസ്പെക്ടർ SHO യുടെ അടുത്ത് എത്തി മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ രണ്ട് സ്വർണ്ണ കമ്മലുകൾക്കൈമാറി ഇത് എവിടെ നിന്നാണ്  ലഭിച്ചത് എന്ന് കൃത്യമായി പറയാൻ കഴിയുന്നില്ല എന്നും ഇന്നലെ രാവിലെ മുതൽ ഭരണങ്ങാനം പള്ളിയുടെ പിറക് ഭാഗത്തുള്ള വീടുകളിൽ നിന്നാണ് ആക്രി എടുത്തത് എന്ന് പറയുന്നു. ഏത് വീട്ടിൽ നിന്നാണ് ഇത് കിട്ടിയത് എന്ന് അറിയില്ല എന്നും കളിപ്പാട്ടങ്ങൾ കടന്ന കവറിൽ ആണ് ഈ ഡെപ്പി കിടന്നത് എന്നും. പറഞ്ഞു.

 

സ്വർണ്ണ കമ്മലുകൾ നഷ്ടപ്പെട്ട് പോയവർ ഈരാറ്റുപേട്ട SHO നേരിൽ കണ്ട് കൈപ്പറ്റുക . ആറ് പേര് അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണ് അബ്ദുൾഖാദർ രാവിലെ മുതൽ പല വീടുകളിൽ കയറിയിറങ്ങി ആക്രി വാങ്ങി വിറ്റാണ് ഈ കുടുംബം മുമ്പോട്ട് പോകുന്നത് ഭാര്യയും രണ്ട് പെൺ മക്കളുമുള്ള വീട്ടിൽ ഇവരെ കൂടാതെ ബുദ്ധി മാന്യമുള്ള സഹോദരി ഷൈലായും കാഴ്ച ഇല്ലാത്ത സഹോദരൻ ജബ്ബാറും ഉണ്ട് ഒരു പാട് കഷ്ടപാടുകൾ മുമ്പിലുണ്ടങ്കിലും ഈ സ്വർണ്ണക്കമ്മലുകൾ ഖാദറിന്റെ നന്മ നിറഞ്ഞ മനസ്സ് പതറിയില്ലാ അന്യന്റെ മുതൽ ആഗ്രഹിച്ചില്ലാ .അത് നഷ്ടപ്പെട്ടവർക്ക് തിരികെ ലഭിക്കണം അതാണ് തന്റെ ആഗ്രഹം അതുകൊണ്ടാണ് പോലീസ് സ്റ്റേഷനിൽ എത്തി SHO ശ്രീ. ബാബു സെബാസ്റ്റ്യനെയും ,ജനമൈത്രി എ എസ് ഐ ബിനോയി തോമസിനെയും  ഏല്പിച്ചത്. ഭാര്യ സൗമ്യാ മക്കൾ. ഐഷാ മോൾ , ആഷ്നാമോൾ നിങ്ങൾ ഭാഗ്യം ചെയ്തവരാണ് ഇതുപോലെരു ഭർത്താവിനെ  ലഭിച്ചതിന് ഇതുപോലെരു അച്ഛനെ  ലഭിച്ചതിന് …… ബിഗ്ഗ് സല്യൂട്ട് …..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top