Kerala

യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടിയെന്നോണം ഇന്ന് കല്‍പ്പറ്റയില്‍ സിപിഎം ശക്തിപ്രകടനം

കൽപ്പറ്റ : യുഡിഎഫ് പ്രതിഷേധ മാര്‍ച്ചിന് മറുപടിയെന്നോണം ഇന്ന് കല്‍പ്പറ്റയില്‍ സിപിഎം ശക്തിപ്രകടനം സംഘടിപ്പിക്കും വൈകിട്ട് മൂന്നിനാണ് പ്രകടനം. ബഹുജനങ്ങളെ അണിനിരത്തി യുഡിഎഫ് ആക്രമണങ്ങളെ ചെറുക്കുമെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടുണ്ട്. ശനിയാഴ്ച യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

 

 

അതേ സമയം എസ്‌എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി യോഗം ചൊവ്വാഴ്ച ചേരും. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കേട്ട ശേഷം സംസ്ഥാന സെന്റര്‍ യോഗത്തില്‍ നടപടി തീരുമാനിക്കും. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിലായി. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 30 ആയി. ഇതില്‍ മൂന്ന് വനിതാ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. അക്രമ സംഭവത്തില്‍ 19 എസ് എഫ് ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മാനന്തവാടി ഡി വൈ എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിനെതിരെ ഇന്നലെ കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ് ആക്രമിച്ചിരുന്നു. ഓഫീസിന് നേരെ കല്ലെറിഞ്ഞശേഷം മുദ്രാവാക്യം വിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്നലെ വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം. രാഹുല്‍ഗാന്ധിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നടത്തിയ റാലിക്കിടെ ദേശാഭിമാനി ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. ദേശീയപാതയിലെ റാലിക്കിടെ ഒരുസംഘം പ്രവര്‍ത്തകര്‍ വഴിതിരിഞ്ഞ് കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top