
കോട്ടയം: സി.പി.ഐ (എം) കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് അയ്മനം ബാബു നഗറിൽ (തിരുനക്കര മൈതാനം) ചെങ്കൊടി ഉയർന്നു. സ്വാഗത സംഘം ചെയർമാൻ അഡ്വ.കെ സുരേഷ് കുറുപ്പാണ് ചെങ്കൊടി ഉയർത്തിയത്.
വൈകിട്ട് വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന പതാക, കൊടിമര ജാഥകൾ ജില്ലാ ആശുപത്രി ജംഗ്ഷനിൽ ഒന്നിച്ച് പ്രകടനമായി തിരുനക്കര മൈതാനത്ത് എത്തിചേരുകയായിരുന്നു.തുടർന്ന് പതാക ഉയർത്തൽ നടന്നു.
ബാലസംഘത്തിൻ്റെ രണ്ട് കുട്ടികൾ നിന്ന് മുദ്രാവാക്യം മുഴക്കുന്നത് ആവേശത്തോടെയാണ് പ്രവർത്തകർ കണ്ടത്.കൊടികളും, തോരണങ്ങളും കൊണ്ട് നഗരം ആകെ ചുവന്നിട്ടുണ്ട്. ഇന്ന് ജില്ലാ സമ്മേളനം ആരംഭിക്കും. സമ്മേളന പ്രതിനിധികളെ സ്വാഗതം ചെയ്തു ഗാനം എഴുതിയത് കവി ഏഴാച്ചേരി രാമചന്ദ്രനാണ്. രണനായകർക്ക് ധന്യവാദം, സമരക്കരുത്തിന്നും ധന്യവാദം എന്നാണ് ഗാനം തുടങ്ങുന്നത്.

