Health

രാജ്യത്ത് കോവിഡ് കേസുകളിൽ വർധന; പ്രതിദിന കേസുകൾ 12,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12,591 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 65,286 ആയി. ഇന്നലെ കോവി‍ഡ് രോ​ഗികളുടെ എണ്ണം 10,542 ആയിരുന്നു. കഴിഞ്ഞദിവസത്തേക്കാൾ 20 ശതമാനമാണ് കൂടുതൽ ഇന്ന്.

ഒമിക്രോണിന്റെ ഉപ വകഭേദമായ എക്സ്ബിബി.1.16 കാരണമാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും വാക്സീൻ ബൂസ്റ്റർ ഷോട്ടുകൾ എടുക്കണമെന്നും അവർ നിർദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top