Health

പുതിയ കോവിഡ് വകഭേദത്തെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യസംഘടന

ജനീവ: പുതിയ കോവിഡ് വകഭേദമായ ജെഎന്‍.1നെ ‘വേരിയന്റ് ഓഫ് ഇന്ററസ്റ്റ്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന. ജെഎന്‍.1 വകദേഭം ഈ വര്‍ഷം സെപ്റ്റംബറില്‍ യുഎസ്സിലാണ് ആദ്യം കണ്ടെത്തിയത്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഐന്‍.1 ആഗോളതലത്തില്‍ വലിയ അപകടസാധ്യത ഉയര്‍ത്തുന്നില്ലെന്നും ലോകാരോഗ്യസംഘടന വിലയിരുത്തി.

കോവിഡിനെതിരെയുള്ള നിലവിലെ വാക്സിനുകള്‍ ജെഎന്‍.1-ല്‍ നിന്നുള്ള ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും സംരക്ഷിക്കുമെന്ന് യുഎന്‍ ഏജന്‍സി പറഞ്ഞു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഡിസംബര്‍ 8 വരെ യുഎസില്‍ ഏകദേശം 15% മുതല്‍ 29% വരെ കേസുകളില്‍ ജെ.എന്‍.1 ആണെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴചയില്‍ ജെഎന്‍.1 കാരണം ചൈനയില്‍ ഏഴോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നിലവില്‍ കേരളത്തിലും പുതിയ വേരിയന്റ് കേസുകള്‍ വര്‍ധിക്കുന്നുണ്ട്.

നിലവിലെ വ്യാപനത്തില്‍ നിരീക്ഷണം ശക്തമാക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് നിര്‍ദേശിച്ചിരുന്നു. കോവിഡ് കണക്കുകള്‍ നല്‍കാനും രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകളുടെ വര്‍ദ്ധനവിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിക്കുകയും സ്വീകരിക്കാവുന്ന മുന്‍കരുതലുകളെക്കുറിച്ചും ലോകാരോഗ്യ സംഘടന കോവിഡ് -19 സാങ്കേതിക മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവിന്റെ വീഡിയോ ഡബ്ല്യുഎച്ച്ഒ പങ്കുവെച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top