Politics

കെ. റെയില്‍ ഉടന്‍ കേരളത്തില്‍ വരുമെന്നും കുറച്ച്‌ കഴിയുമ്ബോള്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനമായിരിക്കുമെന്നും മുന്‍മന്ത്രി ഇപി ജയരാജന്‍.

കെ. റെയില്‍ ഉടന്‍ കേരളത്തില്‍ വരുമെന്നും കുറച്ച്‌ കഴിയുമ്ബോള്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനമായിരിക്കുമെന്നും മുന്‍മന്ത്രി ഇപി ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്ബോഴാണ് വീണ്ടും സിപിഎം നേതാവ് അബദ്ധം പറഞ്ഞത്. കെ റെയില്‍ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും കെ റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ ഏതോ കാലത്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുകയാണ്. ആധുനിക കാലഘട്ടമാണിത്.

ലോകം വളരുകയാണ്. അതിന് അനുസരിച്ച്‌ ചിന്തയും വളരണം. ചിന്തിക്കുന്നവരെല്ലാം ഈ പദ്ധതിക്ക് അനുകൂലമാണ്. 100 വര്‍ഷം പിന്നിലുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി നടന്നാല്‍ കോണ്‍ഗ്രസ് ഇന്ന് പലയിടത്തും തകര്‍ന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകും. വിവരദോഷികളും ദീര്‍ഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തില്‍ വന്നാല്‍ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യും.

 

നേരത്തെ കായികമന്ത്രിയായിരിക്കേ ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയുടെ നിര്യാണത്തില്‍ അനുശോചിച്ച ഇപിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മുഹമ്മദലി മരിച്ച വാര്‍ത്ത വന്നയുടന്‍ സംസ്ഥാനത്തിന്റെ കായിക മന്ത്രിയെന്ന നിലയില്‍ പ്രതികരണമാരാഞ്ഞ് ഒരു വാര്‍ത്താ ചാനല്‍ ജയരാജനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സമയത്താണ് ജയരാജന്‍ അനുശോചിച്ച്‌ അബദ്ധത്തില്‍ ചാടിയത്.

 

‘മുഹമ്മദാലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിയുന്നത്. കേരളത്തില്‍ കായികരംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം. ഗോള്‍ഡ് മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി. മരണത്തില്‍ കേരളത്തിന്റെ ദു:ഖം ഞാന്‍ അറിയിക്കുകയാണ്. ‘ നിമിഷങ്ങള്‍ക്കകം മന്ത്രിയുടെ അനുശോചനം സോഷ്യല്‍ മീഡിയില്‍ തരംഗമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top