Crime

പെട്രോൾ പമ്പുകൾ അടച്ചിട്ടുകൊണ്ട് പൊതു ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ല:സുമിത് ജോർജ്

 

 

പാലാ: പെട്രോൾ പമ്പുകൾ അടച്ചിട്ടുകൊണ്ട് പൊതു ജനങ്ങളെ കൊള്ളയടിക്കാൻ അനുവദിക്കില്ല എന്ന് ബിജെപി നേതാവ് സുമിത് ജോർജ്. പൂവരണിയിലുള്ള ഒരു പമ്പ് ഇത്തരത്തിൽ കഴിഞ്ഞ കുറേ നാളുകളായി പൊതു ജനങ്ങളെ വിഡ്ഢികളാക്കി കബളിപ്പിച്ച് മുന്നോട്ടു പോകുകയാണ്. ക്രൂഡ് ഓയിലിൻ്റെ വില കൂടിയ സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും വില കൂടും എന്ന് മനസിലാക്കി കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്ന ഇവരെപ്പോലുള്ളവർക്കേതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് അധികാരികൾക്ക് പരാതി നൽകുമെന്ന് ബിജെപി ന്യുനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതിയംഗം സുമിത് ജോർജ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top