Kerala

വിവിധ സംസ്ഥാനങ്ങളിലെ കുട്ടികൾ മണിയംകുന്ന് സ്‌കൂളിൽ ഒന്നിച്ചപ്പോൾ,ശിശു ദിനം അവിസ്മരണീയമായി

കോട്ടയം :പൂഞ്ഞാർ :ശിശുദിനത്തിൽ മണിയംകുന്നിൽ വിവിധ സംസ്ഥാനങ്ങളിലെ കുട്ടികളെത്തിയത് നവ്യാനുഭവമായി.ഇപ്രാവശ്യത്തെ ശിശുദിനം  വേറിട്ട അനുഭവം ആക്കണമെന്ന ഉദ്ദേശത്തോടെയാണ്  മണിയം കുന്നു സ്കൂൾ അധികൃതർ കുട്ടികളെ വിവിധ സംസ്ഥാനങ്ങളിലെ വേഷം ധരിപ്പിച്ചത്.

.കുരുന്നുകൾ ചാച്ചാജിയുടെ വേഷത്തിൽ അണിഞ്ഞു വന്നത് ഏവർക്കും അനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ കുട്ടികൾ വിവിധ വേഷങ്ങളിൽ എത്തി പഠന അനുഭവം ഒരുക്കിയപ്പോൾ മാതാപിതാക്കൾക്ക് അത് നയനാന്ദകരമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top