Kerala

സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്

കോഴിക്കോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസെടുത്തു. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പരാതി ഉയർന്നത്. പാർട്ടി അംഗത്തിന്റെ ഭാര്യയെ ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഇതുപ്രകാരം ഐപിസി 345, 354a, 354B വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സിപിഎം രം​ഗത്തെത്തി. ആരോപണം ഉയർന്നപ്പോൾ ജിനീഷിനെ സസ്പെൻഡ് ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top