ആലപ്പുഴ: ബിഷപ്പുമാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനെതിരെ പരാതി നല്‍കി ബിജെപി. മന്ത്രി മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചെന്നും ഐപിസി 153 എ പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കടുത്ത ബിജെപി വിരോധം വെച്ചുപുലര്‍ത്തുന്നയാളാണ് സജി ചെറിയാന്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ ബിഷപ്പുമാരെ അപകീര്‍ത്തിപ്പെടുത്തി മതവിദ്വേഷം ഉണ്ടാക്കണം എന്നുള്ള മനഃപൂര്‍വ്വമായ ഉദ്ദേശത്തോടും അറിവോടും കരുതലോടും കൂടി ദ്വയാര്‍ത്ഥം വരുന്ന ഭാഷയില്‍ ബഹുമാന്യരായ ബിഷപ്പുമാരെ അധിക്ഷേപിച്ച് സംസാരിക്കുകയുണ്ടായി. ക്രിസ്തുമത വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണ് സജി ചെറിയാന്റെ പ്രസ്താവന എന്നും പരാതിയില്‍ ആരോപിക്കുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
ക്രൈസ്തവ ബിഷപ്പുമാരെയും അതിലെ വിശ്വാസികളെയും പൊതുജനമധ്യത്തില്‍ താഴ്ത്തികെട്ടണമെന്നും അപമാനിക്കണമെന്നുമുള്ള ഉദ്ദേശത്തോടും ലക്ഷ്യത്തോടെയുമാണ് പരാമര്‍ശമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)